രക്ഷാപ്രവർത്തനത്തിനിടെ അപകടം:​ പൊലീസുകാരൻ കൊല്ലപ്പെട്ടു

കൊല്ലം: കുളകടയിൽ വാഹനാപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുകയായിരുന്ന ഹൈവേ പോലീസ്  വാഹനത്തിലേക്ക് ലോറി  പാഞ്ഞു  കയറി ഒരു പൊലീസുകാരൻ മരിച്ചു. രണ്ടു പേർക്ക് ഗുരുതര  പരിക്കേറ്റു.  പുത്തൂർ മുക്ക്  ലക്ഷം  വീട്  ജംഗ്ഷൻ ഇന്ന് രാവിലെ 5. 30 നായിരുന്നു അപകടം. കൊല്ലം ഏ ആർ ക്യാമ്പിലെ ഡ്രൈവർ വിപിൻ ആണ് മരിച്ചത്. പുത്തൂർ സ്‌റ്റേഷനിലെ എസ്.ഐ വേണുഗോപാൽ ദാസ്, എഴുകോൺ സ്റ്റേഷനിലെ എ.എസ് .ഐ അശോകൻ എന്നിവർക്കാണ് പരിക്ക്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോമഡി സ്​റ്റാർ കലാകാരൻമാർ സഞ്ചരിച്ച​ വാഹനം കുളക്കട ലക്ഷം വീട് ജംഗ്ഷന്​ സമീപം ​ അപകടത്തിൽപ്പെട്ടതിനെ ​തുടർന്ന്​ അവിടെയെത്തി മഹസർ എഴുതിക്കൊണ്ടിരുന്ന പൊലീസുകാർ​ക്ക്​ നേരെ നാഷണൽ പെർമ്മിറ്റ് ലോറി പാഞ്ഞുകയറുകയായിരുന്നു. പൊലീസുകാരെ ഇടിച്ച ശേഷം നിർത്താതെ ​പോയ ലോറി പിന്തുടർന്ന്​ പിടിച്ചു. ലോറി ഡ്രൈവർ മദ്യപിച്ചിട്ടുണ്ടോയെന്നത്​ അടക്കമുള്ള പരിശോധനകൾ നടക്കുകയാണ്​.​

 

Tags:    
News Summary - Three police man injured in lorry accident-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.