പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റിന്റെ വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞ കേസിൽ മൂന്നു പേർ അറസ്റ്റില്‍

പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റിന്റെ വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞ കേസിൽ മൂന്നു പേർ അറസ്റ്റില്‍ തിരൂർ: പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി.പി മുഹമ്മദ് ബഷീറിന്റെ വീടിനു നേരെ സ്‌ഫോടക വസ്തു എറിഞ്ഞ സംഭവത്തില്‍ മൂന്നു പേരെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. വൈരങ്കോട് സ്വദേശികളായ തറയില്‍ പറമ്പില്‍ വിഷ്ണു (19), മച്ചിഞ്ചേരി മുഹമ്മദ് അർഷാദ് (19), കാട്ടിൽ മുഹമ്മദ് റിയാസ് (19) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ഏപ്രില്‍ 13ന് രാത്രിയാണ് സി.പി മുഹമ്മദ് ബഷീറിന്റെ തിരുനാവായ എടക്കുളത്തെ വീടിന് നേരേ ആക്രമണമുണ്ടായത്. രാത്രിയില്‍ വാഹനത്തിലെത്തിയ സംഘമാണ് വീടിനു നേരെ സ്‌ഫോടക വസ്തു എറിഞ്ഞത്. സ്‌ഫോടക വസ്തു ഉഗ്ര ശബ്ദത്തോടെ വീടിന് മുന്നില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. അക്രമി സംഘം സ്‌ഫോടക വസ്തുക്കള്‍ എറിയുന്നതും അത് പൊട്ടിത്തെറിക്കുന്നതും സി.സി.ടിവിയില്‍ പതിഞ്ഞിരുന്നു.

ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് സി.പി മുഹമ്മദ് ബഷീര്‍ എസ്.പി, ഡി.വൈ.എസ്.പി, തിരൂര്‍ എസ്‌.ഐ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കുകയായിരുന്നു. അതേസമയം, പ്രതികളെ അറസ്റ്റ് ചെയ്തിട്ടും മാധ്യമങ്ങൾക്ക് വിവരം നൽകാതെ തിരൂർ പൊലീസ് വാർത്ത ഒതുക്കാൻ ശ്രമിച്ചതായും ആരോപണമുയർന്നിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.