ശബരിമല: ശബരിമല മാളികപ്പുറം ക്ഷേത്രത്തിന് സമീപത്തെ വെടിപ്പുരയില്‍ പൊട്ടിത്തെറി. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ചെങ്ങന്നൂര്‍ ചെറിയനാട് തോന്നയ്ക്കാട് ആറ്റുവാശേരി വടശേരില്‍ എ.ആര്‍. ജയകുമാര്‍ (47), ചെങ്ങന്നൂര്‍ കാരയ്ക്കാട് പാലക്കുന്ന് മോടിയില്‍ അമല്‍ (28), പാലക്കുന്ന് മോടിയില്‍ രജീഷ് (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
മാളികപ്പുറം ക്ഷേത്ര നടയ്ക്ക് പിന്‍ഭാഗത്തെ വെടിപ്പുരയില്‍ തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം. കതിന നിറയ്ക്കുന്നതിനിടെ ഉണ്ടായ അഗ്നിബാധയാണ് അപകടമുണ്ടാക്കിയത്. ഉടന്‍ ആംബുലന്‍സ് എത്തിച്ച് മൂവരെയും സന്നിധാനം ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി.
60 ശതമാനത്തിലേറെ പൊള്ളലേറ്റ ജയകുമാറിന്റെ നില ഗുരുതരമാണ്. രജീഷിന് 40 ശതമാനവും, അമലിന് 20 ശതമാനത്തില്‍ താഴെയുമാണ് പൊള്ളലേറ്റിരിക്കുന്നത്. മൂവരെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.