കോട്ടയം: കോട്ടയം കുമ്മനത്ത് നവജാത ശിശുവിനെ വിൽക്കാനുള്ള ശ്രമത്തിനിടയിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന്‍റെ പിതാവിനെയും ഇടനിലക്കാരനെയും വാങ്ങാനെത്തിയ ആളെയുമാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
രണ്ടര മാസം പ്രായമുള്ള ആൺകുഞ്ഞിനെയാണ് പിതാവ് വിൽക്കാൻ ശ്രമിച്ചത്. 50,000 രൂപക്കായിരുന്നു കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത്. പിതാവ് അസം സ്വദേശിയാണ്. ഈരാറ്റുപേട്ടയിൽ താമസിക്കുന്ന ഉത്തർപ്രദേശുകാരനാണ് കുഞ്ഞിനെ വാങ്ങാൻ എത്തിയത്.
കുഞ്ഞിന്‍റെ മാതാവ് എതിർപ്പ് അറിയിച്ചിരുന്നുവെങ്കിലും ഇത് വകവെക്കാതെയാണ് പിതാവ് വിൽപ്പം നടത്താൻ ശ്രമിച്ചത്. തുടർന്ന് യുവതി കൂടെ ജോലിചെയ്യുന്നവരോട് വിവരം അറിയിക്കുകയായിരുന്നു. അവർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
50,000 രൂപയുടെ കടം തീര്‍ക്കാനാണ് കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ചതെന്നാണ് അച്ഛന്റെ മൊഴി. നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കുഞ്ഞിനെ വാങ്ങാന്‍ എത്തിയ യു.പിക്കാരന്‍ ആയിരം രൂപയും നല്‍കിയിരുന്നു. എന്നാൽ, ഭർത്താവ് തന്നേയും വിൽക്കുമോ എന്ന് ഭയപ്പെടുന്നുവെന്ന് ഭര്യ പറഞ്ഞതായി പൊലീസിനെ വിവരം അറിയിച്ചവർ പറയുന്നു.
ഒരു കടയില്‍ ജോലി ചെയ്യുകയാണ് മാതാവ്. സഹപ്രവർത്തകർ വിവരം കൈമാറിയതിനെ തുടര്‍ന്ന് കുമരകം പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. രണ്ട് കുട്ടികളാണ് ദമ്പതികള്‍ക്ക്. രണ്ടര മാസം പ്രായമുള്ള ആണ്‍കുട്ടിയെയാണ് വില്‍ക്കാന്‍ ശ്രമിച്ചത്. മൂന്ന് പെൺകുട്ടികളുള്ള ഉത്തർപ്രദേശിലെ കുടുംബത്തിന് ആൺകുട്ടി വേണമെന്ന് ആഗ്രഹമാണ് കുഞ്ഞിനെ വാങ്ങാനെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇടനിലക്കാരൻ മുഖേനയാണ് യു.പി സ്വദേശികളായ കുടുംബത്തിന് അസം സ്വദേശികളുടെ കുഞ്ഞിനെ നൽകാൻ ധാരണയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.