വേതനം മുടങ്ങിയിട്ട് മൂന്നുമാസം: മന്ത്രിവസതിക്ക് മുന്നിൽ സമരത്തിനൊരുങ്ങി പാചകത്തൊഴിലാളികൾ

തിരുവനന്തപുരം: സ്കൂൾ പാചകത്തൊഴിലാളികൾക്ക് വേതനം മുടങ്ങിയിട്ട് മൂന്നുമാസം. ജീവിതം ദുസ്സഹമായതോടെ വിദ്യാഭ്യാസമന്ത്രിയുടെ വസതിക്ക് മുന്നിൽ നിൽപ് സമരത്തിനൊരുങ്ങുകയാണ് തൊഴിലാളികൾ. സ്കൂൾ പാചകത്തൊഴിലാളി സംഘടനയുടെ (എച്ച്.എം.എസ്) ആഭിമുഖ്യത്തിൽ മാർച്ച് 11 നാണ് നിൽപ് സമരം.

500 കുട്ടികൾക്ക് ഒരു തൊഴിലാളിയാണ് ഉച്ചഭക്ഷണം തയാറാക്കുന്നത്. ഇത് 250 ആയി ക്രമീകരിക്കണമെന്ന് ഉത്തരവുണ്ടെങ്കിലും നടപ്പായിട്ടില്ല. അധ്യാപകർക്കും മറ്റ് ജീവനക്കാർക്കുമെല്ലാം ശമ്പളം കൃത്യമായി നൽകുന്ന സർക്കാർ രാവിലെ ഏഴുമുതൽ വൈകുന്നേരം അഞ്ചുവരെ പണിയെടുക്കുന്ന പാചകത്തൊഴിലാളികൾക്ക് നേരെയാണ് അവഗണന.

മിനിമം വേതനം 900 രൂപയാക്കുക, അഞ്ച് വർഷം മുതൽ സർവിസ് വെയിറ്റേജ്തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. വാർത്തസമ്മേളനത്തിൽ സംഘടന സംസ്ഥാന പ്രസിഡന്‍റ് എസ്. ശകുന്തള, വൈസ് പ്രസിഡന്‍റ് കെ. ശശികുമാർ, ശെൽവി വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

സെക്രട്ടേറിയറ്റ്​ ധർണ നടത്തി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ്കൂ​ൾ പാ​ച​ക​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഡി​സം​ബ​ർ, ജ​നു​വ​രി, ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ലെ ശ​മ്പ​ളം ഉ​ട​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള സ്കൂ​ൾ വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ആ​ഭി​മു​ഖ്യ​ത്തി​ൽ സെ​ക്ര​ട്ട​റി​യ​റ്റി​ന്​ മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി.

ശ​മ്പ​ളം കി​ട്ടാ​ത്ത​തു​മൂ​ലം നി​ത്യ​ചെ​ല​വി​നു​പോ​ലും കൈ​യി​ൽ പ​ണ​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്ന്​ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ കു​റ്റ​പ്പെ​ടു​ത്തി. ധ​ർ​ണ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ജോ​ബി ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി. ​ര​മാ​ദേ​വി, ഐ. ​ചി​ത്ര​ലേ​ഖ, ജി. ​സ​ത്യ​ഭാ​മ, എ.​കെ. വി​ജ​യ​കു​മാ​രി, എ​സ്.​എ​ൽ. പ്രി​ൻ​സി, കു​മാ​രി ബീ​ന, എ. ​മു​രു​ക​ൻ, എ. ​ബീ​ന, ബി.​വി. ജ​മീ​ല, റീ​ന ജോ​സ്, അ​നി​താ​കു​മാ​രി, എ​ൽ. ഗീ​താ​ല​ക്ഷ്മി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Three months after the wage freeze: cooking workers are ready to strike in front of the minister's residence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.