മൂന്നു കിലോ കഞ്ചാവുമായി യുവാവ്​ പിടിയിൽ

കണ്ണൂർ: സ്വകാര്യ ബസിൽ കഞ്ചാവ്​ കടത്താൻ ശ്രമിച്ച യുവാവ്​ പിടിയിൽ. മൂന്നു കിലോ കഞ്ചാവുമായാണ്​ യുവാവ് തലശേരി എക്സൈസ് സംഘത്തി​​​െൻറ പിടിയിലായത്​. എടക്കാട് നടാൽ സ്വദേശി മൊടോൻ വീട്ടിൽ വി.പി സുജീഷ് ആണ് അറസ്റ്റിലായത്. രഹസ്യ വിവരത്തി​​​െൻറ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്​.

എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ പി.കെ സുരേഷിന് ലഭിച്ച രഹസ്യ വിവരത്തി​​​െൻറ അടിസ്ഥാനത്തിൽ തലശേരി എക്സൈസ് ഇൻസ്പെക്ടർ മനോഹരൻ പയ്യ​​​​െൻറ​ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് കഞ്ചാവുമായി യുവാവ് പിടിയിലായത്. കോയമ്പത്തൂരിൽ നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സിൽ നിന്നാണ്​ യുവാവിനെ പിടികൂടിയത്​.

ഹൈഡ്രോളിക് പ്രസ് ചെയ്ത് ഹലുവ രൂപത്തിൽ ഷോൾഡർ ബാഗിലാണ്​ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. അസി.എക്സൈസ് ഇൻസ്പെക്ടർ കെ.പി പ്രമോദ് , പ്രിവൻറീവ് ഓഫീസർ പി.പി. പ്രദീപൻ, സിവിൽ ഓഫീസർമാരായ ഷെനിത്ത് രാജ് ,ടി.സന്തോഷ് ,കെ.കെ സമീർ, സി. ഷമീർ എന്നിവരും കഞ്ചാവ് പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ വടകര നർക്കോട്ടിക് കോടതിയിൽ ഹാജരാക്കും.

Tags:    
News Summary - Three KG Ganja - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.