മാനന്തവാടി: സന്യാസസമൂഹത്തിൽനിന്നും പുറത്താക്കിയതിനെതിരെ അപ്പീൽ നൽകി തീരുമാ നം കാത്തിരിക്കുന്ന എഫ്.സി.സി സഭാംഗം കാരക്കാമല വിമല മഠത്തിലെ സിസ്റ്റർ ലൂസി കളപ്പുര ക്കലിന് ഭീഷണി കത്ത്. സഭ അധികാരികളാണ് കത്ത് നൽകിയത്. സമൂഹ മാധ്യമങ്ങളിൽ വന്ന വ്യക് തിഹത്യക്കെതിരെ പൊലീസില്‍ നല്കിയ പരാതി പിന്‍വലിച്ച് മാപ്പു പറയണമെന്നും അച്ചടക്ക വുമായി ബന്ധപ്പെട്ട നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ മഠത്തിൽനിന്ന് പുറത്തുപോകേണ്ടി വ രുമെന്നുമാണ് കത്തിൽ പറയുന്നത്.
സിസ്റ്റർ ലൂസിയെ പുറത്താക്കുന്നത് ബിഷപ് ഫ്രാങ്കോക്കെതിരെ സമരം ചെയ്തതിന് അല്ലെന്നും, മറ്റ് ചില ഗുരുതര കുറ്റങ്ങൾക്കാണെന്നും ഇതിെൻറയല്ലാം വിശദാംശങ്ങൾ മാധ്യമങ്ങൾക്ക് നൽകാൻ നിർബന്ധിതരാക്കരുതെന്നും കത്തിലുണ്ട്.
ലൂസി കളപ്പുരക്കൽ കന്യാസ്ത്രീകള്‍ക്കും മാനന്തവാടി രൂപത പി.ആർ.ഒ. ഫാ. നോബിള്‍ പാറക്കലിനുമെതിരെ പൊലീസിന് നല്കിയ പരാതി പിന്‍വലിച്ച് മാപ്പുപറഞ്ഞാല്‍ മഠത്തില്‍ തുടരാം. പരാതി പിന്‍വലിച്ചില്ലെങ്കില്‍ കേസില്‍ ഉള്‍പ്പെടുന്ന മറ്റ് കന്യാസ്ത്രീകള്‍ ലൂസിക്കെതിരെ പരാതി നല്‍കുമെന്നും സിസ്റ്റര്‍ ലൂസിയെ പുറത്താക്കുന്നതിെൻറ യഥാർഥ കാരണങ്ങള്‍ മാധ്യമങ്ങളോട് പറയേണ്ടിവരുമെന്നും കത്തില്‍ ഭീഷണിപ്പെടുത്തുന്നു.
മഠത്തിൽ മറ്റൊരാൾകൂടി ഉണ്ടെന്നത് മറച്ചുവെച്ചാണ് തന്നെ പൂട്ടിയിട്ടെന്ന പേരിൽ സിസ്റ്റർ ലൂസി പൊലീസിലും മാധ്യമങ്ങളിലും വിവരം നൽകിയത്. പുറത്തേക്കുള്ള വാതിൽ പൂട്ടിയിട്ടെങ്കിൽ തന്നെ മഠത്തിലെ സഹവാസികളെ വിളിക്കാതെ ആദ്യം പൊലീസിനെ വിളിച്ചത് സംശയകരമാണ്.
സിസ്റ്റര്‍ ലൂസിക്കെതിരെ വിഡിയോ യുടൂബിലൂടെ പ്രചരിപ്പിച്ച വൈദികന് നോബിള്‍ പാറക്കലിനേയും എഫ്.സി.സി ന്യായീകരിക്കുന്നു. നോബിള്‍ ചെയ്തതില്‍ തെറ്റുണ്ടെന്ന് കരുതുന്നില്ല. കന്യാസ്ത്രീകളുടെ സുരക്ഷ സംബന്ധിച്ച കാര്യമാണ് നോബിള്‍ ചൂണ്ടിക്കാണിച്ചത്. സിസ്റ്റർക്ക് മാനഹാനി വരുത്തണമെന്ന ഉദ്ദേശ്യത്തോടെയല്ല ഫാ.നോബിളിന് ദൃശ്യങ്ങൾ നൽകിയതെന്നും സഭ വ്യക്തമാക്കി.
സഭയിൽനിന്നു പുറത്താക്കിയിട്ടും സിസ്റ്റർ അപ്പീലിനു പോയ പശ്ചാത്തലത്തിലാണ് മoത്തിൽ തുടരാൻ അനുവദിക്കുന്നതെന്നും, എന്നാൽ അത് ഒരു ലൈസൻസായി കരുതരുതെന്നും കത്തിൽ പറയുന്നുണ്ട്. സന്ദർശകർ വരുന്നത് മുൻകൂട്ടി അറിയിക്കണം. മാധ്യമ പ്രവർത്തകരെ മഠത്തിെൻറ ചുറ്റുമതിലിനുള്ളിൽ പ്രവേശിപ്പിക്കരുത് തുടങ്ങിയ നിർദേശങ്ങളോടെയാണ് കത്ത് അവസാനിപ്പിക്കുന്നത്. അതേസമയം, പരാതി പിൻവലിക്കാനോ മാപ്പു പറയാനോ തയാറല്ലെന്ന നിലപാടിലാണ് സിസ്റ്റർ ലൂസി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.