ത്രീസ്റ്റാർ ഹോട്ടലിലെ വനിത ജീവനക്കാരിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി; യുവാവ് പിടിയിൽ

തിരുവല്ല: തിരുവല്ല നഗര മധ്യത്തിലെ ത്രീസ്റ്റാർ ഹോട്ടലിൽ വനിത ജീവനക്കാരിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ നെടുമ്പ്രം സ്വദേശിയായ യുവാവ് പിടിയിൽ.

നെടുമ്പ്രം വൈപ്പനിയിൽ വീട്ടിൽ ജോമി മാത്യു (45) ആണ് പിടിയിലായത്. വെള്ളിയാഴ്ച രാവിലെ 11ഓടെ ആയിരുന്നു സംഭവം. ജോമി വ്യാഴാഴ്ച മുതൽ ഹോട്ടലിൽ മുറി എടുത്ത് താമസിക്കുകയായിരുന്നു. രാവിലെ ക്ലീനിങ് വിഭാഗത്തിൽ ജോലി ചെയ്യുന്ന വനിത ജീവനക്കാരി മുറി വൃത്തിയാക്കാനായി എത്തി. അൽപ്പനേരത്തേക്ക് മുറിയിൽ നിന്നു പുറത്തേക്ക് ഇറങ്ങാൻ ജീവനക്കാരി ജോമിയോട് ആവശ്യപ്പെട്ടു. ഈസമയം മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്ന ജോമി ജീവനക്കാരിയെ കൈയേറ്റം ചെയ്തു.

തുടർന്ന് കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി ജീവനക്കാരിക്ക് നേരേ ജോമി തോക്ക് ചൂണ്ടുകയായിരുന്നു. ജീവനക്കാരി ബഹളം വെച്ചതോടെ മറ്റ് ജീവനക്കാർ ഓടിയെത്തി ജോമിയെ കീഴ്പ്പെടുത്തി. തുടർന്ന് തിരുവല്ല പൊലീസിന് കൈമാറുകയായിരുന്നു. ലൈസൻസ് ആവശ്യമില്ലാത്ത കൈത്തോക്കാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു.

Tags:    
News Summary - Threatened with gun; young man arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.