Posted On
date_range Updated On
date_range ഷംസീര്‍ എം.എല്‍.എയുടെ ശിക്ഷ ജില്ല കോടതി സ്റ്റേ ചെയ്തു
തലശ്ശേരി: പൊലീസുകാരെ ഭീഷണിപ്പെടുത്തി പ്രസംഗിച്ചുവെന്ന കേസില്‍ അഡ്വ. എ.എന്‍. ഷംസീര്‍ എം.എല്‍.എയെ ശിക്ഷിച്ച കണ്ണൂര്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി വിധി ജില്ല സെഷന്‍സ് കോടതി സ്റ്റേ ചെയ്തു. മൂന്നു മാസം തടവിനും 2000 രൂപ പിഴയടക്കാനുമാണ് എ.എന്‍. ഷംസീറിനെ കോടതി ശിക്ഷിച്ചിരുന്നത്. ഇതിനെതിരെ നല്‍കിയ ഹരജിയിലാണ് വിധി സ്റ്റേ ചെയ്തത്. 2012 ജൂലൈ 20നായിരുന്നു കേസിനാസ്പദമായ സംഭവം. അന്ന് കണ്ണൂര്‍ ടൗണ്‍ എസ്.ഐയായിരുന്ന സനല്‍കുമാറിന്‍െറ പരാതിപ്രകാരമായിരുന്നു പൊലീസ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.