ന്യൂഡൽഹി: പണം തീരാറായേതാടെ മഹാത്മ ഗാന്ധി തൊഴിലുറപ്പു പദ്ധതി കടുത്ത പ്രതിസന്ധിയിലേക്ക്. നടപ്പു സാമ്പത്തിക വർഷം പദ്ധതിക്ക് കേന്ദ്രം നീക്കിവെച്ചതിെൻറ 88 ശതമാനം പണവും ആറുമാസം കൊണ്ട് തീർന്നു. മധ്യപ്രദേശ്, തമിഴ്നാട്, ഉത്തർപ്രദേശ് സംസ്ഥാനങ്ങൾക്ക് അടുത്ത ആഴ്ചകളിലെ പദ്ധതിക്ക് പണം നൽകുന്നതോടെ ആകെ അനുവദിച്ച 48,000 കോടി രൂപയില്‍ 6,000 കോടി രൂപ മാത്രമാണ് ബാക്കിയുള്ളത്. അടുത്ത ആറുമാസത്തേക്ക് പദ്ധതിയുടെ നീക്കിയിരിപ്പ് തുകയാണിത്.
അവിദഗ്ധ മേഖലയില്‍ സാമൂഹിക സുരക്ഷിതത്വം ഉറപ്പ് വരുത്താൻ 100 ദിവസത്തെ തൊഴില്‍ നല്‍കുന്നതിന് യു.പി.എ സർക്കാറിെൻറ കാലത്ത് ആവിഷ്കരിച്ചതാണ് പദ്ധതി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ വിളവെടുപ്പ് സീസൺ ഒക്ടോബറിൽ അവസാനിക്കുന്നതോടെ പദ്ധതി സാമ്പത്തിക പ്രതിസന്ധി നേരിട്ട് തുടങ്ങുമെന്ന് പദ്ധതിയുടെ ആസൂത്രണ വിഭാഗം കേന്ദ്രത്തിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര ഗ്രാമവികസന മന്ത്രാലയം 17,600 കോടി രൂപ ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്. ഇത് ഡിസംബറില്‍ നടക്കുന്ന ശൈത്യകാല പാര്‍ലമെൻറ് സമ്മേളനത്തിൽ അനുവദിച്ചു കിട്ടണം.
കഴിഞ്ഞ സാമ്പത്തിക വർഷം ഗ്രാമീണ വികസന മന്ത്രാലയം 15,000 കോടി രൂപ ആവശ്യപ്പെട്ടിട്ട് അനുവദിച്ചത് 9,000 കോടി രൂപ മാത്രമാണ്. അതേസമയം, പണം അനുവദിച്ചാൽ തന്നെ ലഭിക്കാൻ ജനുവരി മാസം അവസാനമാവുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.