തിരുവനന്തപുരം: മന്ത്രിമാരായ വി. ശിവൻകുട്ടിയുടെയും പി. പ്രസാദിന്‍റെയും എതിർപ്പ് കൊടിയുടെ നിറത്തോടല്ല, ഭാരതാംബ എന്ന സങ്കല്പത്തോടാണെന്ന് ബി.ജെ.പി നേതാവ് വി. മുരളീധരൻ.
കഴിഞ്ഞ ദിവസങ്ങളിൽ രാജ്ഭവനിൽ നടത്തിയ പരിപാടികളിൽ ഗവർണർ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ച നടത്തിയത് ചൈന ചങ്കിലുള്ളവർക്ക് ഇഷ്ടമായില്ലെന്നും വി. മുരളീധരൻ പരിഹസിച്ചു. കേരളത്തിൽ രണ്ടു മന്ത്രിമാരും നടത്തിയത് കോപ്രായങ്ങളാണ്.
ഭരണഘടനയോടാണ് ഇവരുടെ പ്രതിബദ്ധത എന്നാണ് ഇവർ പറയുന്നത്. നിയമസഭ ഭരണഘടനയുടെ ഭാഗമേല്ലേ എന്നും അദ്ദേഹം ചോദിച്ചു. രാജ് ഭവനിൽ മന്ത്രി വൈകി വരുന്നതും ദേശീയഗാനം കഴിയും മുൻപ് ഇറങ്ങിപ്പോകുന്നതും അവഹേളനമല്ലേയെന്നും അദ്ദേഹം ചോദിച്ചു.
കാവിക്കൊടി ദേശീയപതാകയാക്കണം എന്ന് ബി.ജെ.പി നേതാവ് ആവശ്യപ്പെട്ടതിനെക്കുറിച്ചുള്ള ചോദ്യത്തിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.