Posted On
date_range Updated On
date_range പൊലീസിന് 172 പുതിയ വാഹനങ്ങൾ
തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയിലെ വിവിധ യൂനിറ്റുകള്‍ക്കായി വാങ്ങിയ 172 വാഹനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയന് ഫ്ലാഗ്ഗ് ഓഫ് ചെയ്തു. സേനയുടെ കാര്യക്ഷമതയും അടിസ്ഥാന സൗകര്യങ്ങളും വർധിപ്പിക്കുന്നതിനും കാലഹരണപ്പെട്ട വാഹനങ്ങള്‍ ഘട്ടംഘട്ടമായി മാറ്റുന്നതിനുമാണ് പുതിയ ബൊലേറോ ജീപ്പുകൾ വാങ്ങിയത്.
86 എണ്ണം വിവിധ പൊലീസ് സ്റ്റേഷനുകള്‍ക്കാണ്. കണ്ട്രോള് റൂമുകള്‍ക്കായി 36 എണ്ണവും ബറ്റാലിയനുകള്‍, സ്പെഷല്‍ യൂനിറ്റുകള്‍ എന്നിവയ്ക്കായി 20 എണ്ണവും കൈമാറും. കൂടാതെ സ്പെഷല്‍ യൂനിറ്റുകളിലുള്ള ഡിവൈ.എസ്.പിമാര്‍ക്കായി 30 വാഹനങ്ങളും നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.