ലേല കുടിശ്ശിക: ഹൈകോടതി ഉത്തരവിനെതിരെ ഗുരുവായൂർ ദേവസ്വം സുപ്രീംകോടതിയിൽ

ന്യൂഡൽഹി: ലേല കുടിശ്ശിക തിരിച്ച് പിടിക്കുന്നതുമായി ബന്ധ​പ്പെട്ട ഹൈകോടതി വിധിക്കെതിരെ ഗുരുവായൂർ ദേവസ്വം ഭരണസമിതി സുപ്രീംകോടതിയിൽ.

കുടിശ്ശിക പലിശ സഹിതം ഈടാക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടി ആറുമാസത്തിലൊരിക്കൽ ദേവസ്വം ബോർഡുകൾ ഫയൽ ചെയ്യണമെന്ന ഹൈകോടതി ഉത്തരവ് നടപ്പാക്കുന്നത് പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി നൽകിയത്.

എല്ലാ വർഷവും ജനുവരി, ജൂലൈ മാസങ്ങളിൽ റിപ്പോർട്ട് നൽകാനാണ് ഹൈകോടതി ദേവസ്വം ബെഞ്ച് നിർദേശിച്ചത്. കേരളത്തിലെ എല്ലാ ദേവസ്വം ബോർഡുകൾക്കുമാണ് കോടതി നിർദേശം നൽകിയത്. നിലവിൽ ഗുരുവായൂർ ദേവസ്വം ബോർഡ് മാത്രമാണ് സുപ്രീംകോടതിയിൽ ഹരജി സമർപ്പിച്ചത്.

Tags:    
News Summary - Auction dues: Guruvayur Devaswom moves Supreme Court against High Court order

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.