എസ്.ഐ.ആറിൽ ഒഴിവാക്കപ്പെട്ടവർക്ക് പേര് ചേർക്കാം, വില്ലേജ് ഓഫിസുകൾ കേന്ദ്രീകരിച്ച് ഹെൽപ് ഡെസ്‌ക്കുകൾ; ഉത്തരവിറക്കി സർക്കാർ

തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടികയിൽ (എസ്.ഐ.ആർ) നിന്ന് ഒഴിവാക്കപ്പെട്ടവർക്ക് പേരു ചേർക്കാൻ ഹെൽപ് ഡെസ്കുമായി കേരള സർക്കാർ. ഇതുസംബന്ധിച്ച ഉത്തരവ് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചു. എസ്.ഐ.ആറിൽ 19.32 ലക്ഷം പേർ ഹിയറിങ്ങിന് വിധേയമാകുന്ന സാഹചര്യത്തിലാണ് സർക്കാറിന്‍റെ പുതിയ ക്രമീകരണം.

വില്ലേജ് ഓഫിസുകൾ കേന്ദ്രീകരിച്ചാണ് ഹെൽപ് ഡെസ്കുകൾ പ്രവർത്തിക്കുക. ആവശ്യമായ സഹായ നിർദേശങ്ങള്‍ നല്‍കാനായി രണ്ട് ഉദ്യോഗസ്ഥരെ വീതം ചുമതലപ്പെടുത്തും. ഇതിനുള്ള സംവിധാനം കലക്ടര്‍മാരെ ഒരുക്കും.

ഉന്നതികള്‍, തീരദേശമേഖല, മറ്റ് പിന്നോക്ക പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നേരിട്ട് എത്തി അര്‍ഹരെ കണ്ടെത്തി സഹായങ്ങള്‍ നല്‍കും. ഇതിന് വില്ലേജ് ഓഫിസര്‍മാരുടെ ആവശ്യപ്രകാരം അംഗന്‍വാടി വര്‍ക്കര്‍മാര്‍, ആശ വര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരുടെ സേവനം ഉപയോഗപ്പെടുത്തും. വിദ്യാർഥികളായ 18 വയസ് പൂര്‍ത്തിയായവര്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുന്നുവെന്ന് ഉറപ്പുവരുത്തും. ഇതിന് അതത് സ്ഥാപനങ്ങളില്‍ പ്രചാരണവും ബോധവല്‍ക്കരണവും നടത്തും.

24-ാം തീയതി പു​റ​ത്തു​വ​ന്ന എ​സ്.​ഐ.​ആ​ർ ക​ര​ട്​ പ​ട്ടി​ക പ്ര​കാ​രം സം​സ്ഥാ​ന​ത്ത്​ 19.32 ല​ക്ഷം പേ​ർ അ​ന്തി​മ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടാ​ൻ തി​രി​ച്ച​റി​യ​ൽ രേ​ഖ സ​മ​ർ​പ്പി​ക്കേ​ണ്ടി വ​രും. ആ​കെ​യു​ള്ള 2.78​ കോ​ടി പേ​രി​ൽ എ​ന്യൂ​മ​റേ​ഷ​ൻ ഫോം ​പൂ​രി​പ്പി​ച്ച്​ തി​രി​ച്ചേ​ൽ​പ്പി​ച്ച 2.54 കോ​ടി വോ​ട്ട​ർ​മാ​രാ​ണ്​ ക​ര​ടി​ലു​ള്ള​ത്. ഇ​തി​ൽ 2002ലെ ​പ​ട്ടി​ക​യി​ൽ സ്വ​ന്തം പേ​രോ മാ​താ​പി​താ​ക്ക​ളു​ടെ പേ​രോ അ​വ​രു​ടെ ര​ക്ഷി​താ​ക്ക​ളു​ടെ പേ​രോ ഇ​ല്ലാ​ത്ത​വ​രാ​യി 19.32 ല​ക്ഷം പേ​രു​ണ്ടെ​ന്നാ​ണ്​ ക​മീ​ഷ​ന്‍റെ ക​ണ​ക്ക്. ഇ​വ​രെ ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ഇ​ത്​ ക​ര​ട്​ പ​ട്ടി​ക​യു​ടെ 6.94 ശ​ത​മാ​നം വ​രും.

കരട് പട്ടികയുമായി ബന്ധപ്പെട്ട ആപേക്ഷങ്ങൾ അറിയിക്കാനും ഹിയറിങ്ങിനുമായി ജനുവരി 22 വരെ സമയം അനുവദിച്ചിട്ടുണ്ട്. അന്തിമ വോട്ടർപട്ടിക ഫെബ്രുവരി 21ന് പ്രസിദ്ധീകരിക്കും. ആ​കെ​യു​ള്ള 2.78 കോ​ടി​യി​ൽ ‘ക​ണ്ടെ​ത്താ​നാ​കാ​ത്ത​വ​രാ​യി’ ക​മീ​ഷ​ൻ ക​ണ​ക്കാ​ക്കു​ന്ന 24 ല​ക്ഷം പേ​ർ​ക്ക്​ പു​റ​മേ​യാ​ണി​ത്.

ഈ 24 ​ല​ക്ഷ​ത്തി​ൽ മ​രി​ച്ച​വ​രും ഇ​ര​ട്ടി​പ്പാ​യി ഉ​ൾ​പ്പെ​ട്ട​വ​രു​മ​ട​ക്ക​മു​ള്ള 7.85 ല​ക്ഷം പേ​രെ മാ​റ്റി നി​ർ​ത്തി​യാ​ൽ 16.15 ല​ക്ഷം പേ​രു​ണ്ട്. ഇ​വ​രു​ടെ കാ​ര്യ​ത്തി​ലും അ​ന്തി​മ പ​ട്ടി​ക​യി​ൽ ഉ​ൾ​​പ്പെ​ട​ണ​മെ​ങ്കി​ൽ ഡി​ക്ല​റേ​ഷ​ൻ ഫോം ​ആ​റ് ന​ൽ​കി അ​പേ​ക്ഷി​ക്ക​ണം. ഫ​ല​ത്തി​ൽ മാ​പ്പി​ങ്​ ന​ട​ക്കാ​ത്ത 19.32 ല​ക്ഷ​വും ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്ന്​ ക​മീ​ഷ​ൻ വി​ധി​യെ​ഴു​തി​യ 16.15 ല​ക്ഷ​വു​മ​ട​ക്കം 35 ല​ക്ഷ​ത്തോ​ളം പേ​​രെ അ​ന്തി​മ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള പ​ര​ക്കം പാ​ച്ചി​ലാ​കും വ​രും​ദി​വ​സ​ങ്ങ​ളി​ൽ. ക​ണ്ടെ​ത്താ​നാ​കാ​ത്ത​വ​രെ​ന്ന്​ ക​മീ​ഷ​ൻ നി​ശ്ച​യി​ച്ച​വ​രി​ൽ പ​ല​രും നാ​ട്ടി​ലു​​ണ്ടെ​ന്ന്​ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ തെ​ളി​വ്​ സ​ഹി​തം ​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​ശേ​ഷി​ച്ചും.

ആ​ളു​ക​ൾ​ക്ക് പ്ര​യാ​സം വ​രാ​ത്ത രീ​തി​യി​ൽ ഹി​യ​റി​ങ് പൂ​ർ​ത്തി​യാ​ക്കാ​നാ​ണ്​ സി.​ഇ.​ഒ​യു​ടെ നി​ർ​ദേ​ശം. വോ​ട്ടർ​മാ​രു​ടെ സൗ​ക​ര്യം ക​ണ​ക്കി​ലെ​ടു​ത്ത്​ പ​ര​മാ​വ​ധി നാ​ലും അ​ഞ്ചും ബൂ​ത്തു​ക​ൾ​ക്കാ​യി ഒ​രി​ട​ത്ത്​ ഹി​യ​റി​ങ്​ ന​ട​ത്താം. ഏ​തെ​ല്ലാം തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളാ​ണ്​ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്​ എ​ന്ന വി​വ​രം ഇ.​ആ​ർ.​ഒ​മാ​ർ, ബി.​എ​ൽ.​ഒ​മാ​ർ വ​ഴി വോ​ട്ട​ർ​ക്ക്​ ന​ൽ​കു​ന്ന നോ​ട്ടി​സി​ൽ വ്യ​ക്​​ത​മാ​ക്കും. വി​ത​ര​ണം ചെ​യ്യു​ന്ന നോ​ട്ടീസി​ന്‍റെ ര​ണ്ടാ​മ​ത്തെ പ​ക​ർ​പ്പ്​ ബി.​എ​ൽ.​ഒ​മാ​ർ ഒ​പ്പി​ട്ട്​ വാ​ങ്ങി അ​ത്​ ആ​പ്പിലൂ​ടെ അ​പ്‌​ലോ​ഡ് ചെ​യ്യും. ഹാ​ർ​ഡ് കോ​പ്പി രേ​ഖ​യാ​യി സൂ​ക്ഷി​ക്കും. ഹി​യ​റി​ങ്​ സ​മ​യ​ത്ത് ബി.​എ​ൽ.​ഒ.​മാ​രു​ടെ സാ​ന്നി​ധ്യം നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്.

Tags:    
News Summary - Those who have been excluded from the SIR can add their names

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.