'കോവിഡ് കാരണം അകന്നിരിക്കുന്നവർ ഹൃദയംകൊണ്ടടുക്കണം'- ക്രിസ്മസ് സന്ദേശത്തിൽ മാർപാപ്പ

വത്തിക്കാൻ സിറ്റി: കോവിഡ് കാരണം അകന്നിരിക്കുന്നവർ ഹൃദയംകൊണ്ടടുക്കണമെന്ന സന്ദേശവുമായി ഫ്രാൻസിസ് മാർപാപ്പ. പാവപ്പെട്ടവരെ സഹായിക്കുന്നതാണ് ഏറ്റവും വലിയ സമ്മാനമെന്നും ക്രിസ്മസ് ദിന സന്ദേശത്തിൽ മാർപാപ്പ പറഞ്ഞു. വത്തിക്കാനിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് 100 പേർ മാത്രമാണ് പാതിരാ കുർബാനയിൽ പങ്കെടുത്തത്.

കോവിഡിനെ തുടർന്ന് ചെറിയ രീതിയിലായിരുന്നു ക്രിസ്മസ് ആഘോഷ ചടങ്ങുകൾ. സാധാരണത്തേതിലും രണ്ട് മണിക്കൂർ മുൻപാണ് ഇക്കുറി പ്രാർഥനാ ചടങ്ങുകൾ ആരംഭിച്ചത്. ഇറ്റലിയിൽ പുതിയ കോവിഡ് വൈറസിന്‍റെ ഭീഷണിയെ തുടർന്ന് പ്രഖ്യാപിച്ച രാത്രികാല കർഫ്യൂ നിലനിൽക്കുന്നതിനാൽ വിശ്വാസികൾക്ക് രാത്രിയിൽ നേരത്തെ വീട്ടിലെത്തണമെന്നതിനാലാണ് ചടങ്ങുകൾ നേരത്തെയാക്കിയത്. ബത് ലഹേമിലെ തിരുപ്പിറവി ദേവാലയത്തിലും ഇക്കുറി ക്രിസ്തുമസ് ആഘോഷങ്ങൾക്ക് തിരക്കുണ്ടായില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.