കൊച്ചി: കോളിളക്കം സൃഷ്ടിച്ച തോപ്പുംപടി പീഡന കേസിലെ മുഖ്യസാക്ഷി കോടതിയിൽ കൂറുമാറി. 15 പ്രതികൾക്കെതിരായ വിചാരണ എറണാകുളം അഡീഷനൽ സെഷൻസ് കോടതി (കുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ പ്രത്യേക കോടതിയിൽ പുരോഗമിക്കവെയാണ് മൊഴി നൽകാനെത്തിയ പീഡനത്തിനിരയായ മുഖ്യ സാക്ഷി പ്രതികളെ അറിയില്ലെന്ന് അറിയിച്ച് കൂറുമാറിയത്. സംഭവം നടന്ന് 16 വർഷത്തിന് ശേഷമാണ് കേസ് വിചാരണക്കായി കോടതി പരിഗണിച്ചത്. കേസ് വീണ്ടും ശനിയാഴ്ച പരിഗണിക്കുന്നുണ്ട്. ക്രിസ്ത്യൻ പുരോഹിതനും സിനിമ സംവിധായകനും രാഷ്ട്രീയ നേതാവും ഉൾപ്പെട്ടതോടെ നിരവധിപേരിലേക്ക് അന്വേഷണം നീണ്ട കേസിലാണ് സുപ്രധാന വഴിത്തിരിവ്.
2002ലാണ് ജോലി അന്വേഷിച്ച് കൊച്ചിയിലെത്തിയ 17കാരി പെൺകുട്ടി സെക്സ് റാക്കറ്റിെൻറ പിടിയിലായത്. 70 ഒാളം പേർ പീഡിപ്പിച്ചെന്നും തന്നെ ഉപയോഗിച്ച് അശ്ലീല സിനിമ നിർമിച്ചെന്നുമായിരുന്നു പെൺകുട്ടിയുടെ പരാതി. പ്രത്യേക അന്വേഷണ സംഘം ഇടനിലക്കാർ അടക്കം 19 പേർക്കെതിരെയാണ് കുറ്റപത്രം നൽകിയത്. ഇവരിൽ രണ്ടുപേർ മരിച്ചു. രണ്ട് പേർ ഇപ്പോഴും ഒളിവിലാണ്.
ഇടനിലക്കാരി ഗീത, ജെസി എന്നീ പേരുകളിലറിയപ്പെടുന്ന ആരിഫ ബീവി, കോഴിക്കോട് വടകര വട്ടപ്പറമ്പിൽ അമ്മദ് എന്ന ഹമീദ്, കണ്ണൂർ ചിറക്കൽ പള്ളിക്കുന്നം പുതിയപുരയിൽ മുഹമ്മദ്, കൊല്ലം പുനലൂർ സ്വദേശി സതീഷ് കുമാർ എന്ന സന്തോഷ്, ഫോർട്ട്കൊച്ചി സ്വദേശി ഷിബിലി, ഫോർട്ട്കൊച്ചി ലോർഡ്സ് ഹൗസിൽ ഡോളി എൻ.ഡിസൂസ എന്ന ടിപ്പു, ഇടക്കൊച്ചി സ്വദേശി കെ.പി. ബിജു, കുമ്പളങ്ങി മണ്ണലിൽ വീട്ടിൽ ഉണ്ണികൃഷ്ണൻ, ഇടക്കൊച്ചി അക്വിനാസ് കോളജിന് സമീപം പോൾസൺ, ആലുവ ഏലൂക്കര മാലിൽ അകത്ത് വീട്ടിൽ മനാഫ്, ഫോർട്ട്കൊച്ചി അമ്പൽ പുത്തൻപുരക്കൽ വീട്ടിൽ ആൻറണി ബിജു, തോപ്പുംപടി മാളിയക്കപ്പറമ്പിൽ വീട്ടിൽ നാസർ, ഫോർട്ട്കൊച്ചി മനക്കൽ ഷഹീർ, കോട്ടയം മണർകാട് സെൻറ് ജോസഫ് യാക്കോബൈറ്റ് ചർച്ചിലെ മംഗളത്തച്ചൻ എന്ന ഫാ.കുര്യാക്കോസ് മംഗലത്ത്, രാഷ്ട്രീയ നേതാവായിരുന്ന കോട്ടയം മണർകാട് ഏന്നക്കൽ വീട്ടിൽ ഷിബു, സിനിമ സംവിധായകൻ കൊല്ലം ചവറ ഗോവിന്ദാപുരത്തിൽ ജി.ആർ. രാഘവൻ എന്ന രാജൻ സിത്താര, കൊല്ലം ചവറ പുന്നകുലത്ത് വീട്ടിൽ സലീം, തിരുവല്ല ഇരവിപേരൂർ മടപ്പള്ളി വീട്ടിൽ വിനോദ് കുമാർ എന്ന വിനു, ചേർത്തല തുറവൂർ കുറുമ്പിൽ വീട്ടിൽ അബ്ദുൽ ഖാദർ എന്നിവരായിരുന്നു കുറ്റപത്രം നൽകപ്പെട്ട പ്രതികൾ. നാലാം പ്രതി സതീഷ് കുമാർ എന്ന സന്തോഷും ഫാ.കുര്യാക്കോസും നേരത്തേ മരണപ്പെട്ടിരുന്നു. ഒമ്പതാം പ്രതി പോൾസൺ, 13 ാം പ്രതി ഷഹീർ എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്.
പീഡനത്തിനിരയായ പെൺകുട്ടി േതാപ്പുംപടിക്ക് സമീപം പിടിയിലായതോടെയാണ് പീഡനത്തിെൻറ ചുരുളഴിഞ്ഞത്. 2006 ൽ ഹൈകോടതി നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം കേസ് ഏറ്റെടുത്തതോടെയാണ് കൂടുതൽ പേർ പിടിയിലായത്. 16 വർഷത്തിനൊടുവിൽ കേസ് വീണ്ടും പരിഗണനെക്കടുക്കുേമ്പാൾ പെൺകുട്ടി വിവാഹം കഴിച്ച് കുടുംബ ജീവിതം നയിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.