ജോസ് കെ. മാണിയും കൂട്ടരും തിരിച്ച്​ വരണം -തോമസ് ഉണ്ണിയാടൻ

തൃശൂർ: ജനാധിപത്യ രീതികൾക്ക്​ നിരക്കാത്തതാണ്​ ജോസ് കെ. മാണി ചെയ്തതെന്ന് കോടതി വിലയിരുത്തിയ സാഹചര്യത്തിൽ അദ്ദേഹവും കൂട്ടരും തെറ്റ്​ തിരുത്താൻ തയാറാവണമെന്ന് കേരള കോൺഗ്രസ്-എം ഉന്നതാധികാര സമിതി അംഗവും മുൻ ചീഫ്​ വിപ്പുമായ തോമസ് ഉണ്ണിയാടൻ. ജോസ് കെ. മാണിയെ പാർട്ടി ചെയർമാനായി തെരഞ്ഞെടുത്തതിന്​ പുറപ്പെടുവിച്ച സ്​റ്റേ നിലനിർത്തിയ കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കോടതി വിധിയിൽനിന്നും താൻ ചെയ്തത് പാർട്ടി വിരുദ്ധവും അച്ചടക്കലംഘനവും നിയമവിരുദ്ധവുമാണെന്ന് മനസ്സിലാക്കാൻ ജോസ്​ കെ. മാണിക്ക്​ കഴിയണം. പി.ജെ. ജോസഫി​െൻറയും സി.എഫ്. തോമസി​െൻറയും നേതൃത്വത്തിൽ ഔദ്യോഗിക പാർട്ടി മുന്നോട്ട് പോവുകയാണ്. ഔദ്യോഗിക വിഭാഗത്തിലേക്ക് ജോസ് കെ. മാണിയും കൂട്ടരും വരണം. അതിലൂടെ ഐക്യം കൊണ്ടുവരാൻ അദ്ദേഹം മുൻകൈ എടുക്കണം. ഇത്തരം വിമത പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്നും ഈഗോ ചുമന്ന്​ നടക്കുന്നത് ശരിയല്ലെന്നും ഉണ്ണിയാടൻ പറഞ്ഞു.

Tags:    
News Summary - Thomas Unniyadan on Kerala congress split - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.