തോമസ് കെ. തോമസ് എൻ.സി.പി സംസ്ഥാന അധ്യക്ഷൻ; ദേശീയ നേതൃത്വം അംഗീകരിച്ചു

തിരുവനന്തപുരം: എന്‍.സി.പി സംസ്ഥാന അധ്യക്ഷനായി തോമസ് കെ. തോമസിനെ തെരഞ്ഞെടുത്തു. പി.കെ രാജന്‍ മാസ്റ്റര്‍, പി.എം. സുരേഷ് ബാബു എന്നിവരാണ് വൈസ് പ്രസിഡന്‍റുമാര്‍. സംസ്ഥാന നേതൃത്വത്തിന്‍റെ നിർദേശം ദേശീയ നേതൃത്വം അംഗീകരിച്ചു.

അടുത്തിടെ, ശരദ് പവാറുമായി സംസ്ഥാന നേതാക്കൾ മുംബൈ, വൈ.ബി. ചവാൻ സെന്‍ററിൽ നടത്തിയ ചർച്ചയിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. തോമസ് കെ. തോമസ്, പി.സി. ചാക്കോ, മന്ത്രി എ.കെ. ശശീന്ദ്രൻ എന്നിവരാണ് പവാറിനെ കണ്ടത്. പാർട്ടി സംസ്ഥാന അധ്യക്ഷനാകാനില്ലെന്ന് ചാക്കോ വ്യക്തമാക്കിയതോടെ താനാകാമെന്ന് തോമസ് കെ. തോമസ് അറിയിക്കുകയായിരുന്നു. ഇതിനെ ശശീന്ദ്രൻ അനുകൂലിച്ചു. എന്നാൽ, കേരളത്തിലെ മറ്റ് നേതാക്കളുമായി ആലോചിച്ചും നടപടിക്രമങ്ങൾ പാലിച്ചുമേ പ്രഖ്യാപിക്കാവൂ എന്ന് ചാക്കോ നിലപാട് വ്യക്തമാക്കി.

ഇതോടെ കേരളത്തിൽ കൂടിയാലോചിച്ചശേഷം അധ്യക്ഷനെ പ്രഖ്യാപിക്കാൻ തീരുമാനിക്കുകയായിരുന്നു. സംഘടന പ്രശ്നങ്ങളും സമ്മര്‍ദവും ശക്തമായതിനെ തുടർന്നാണ് സംസ്ഥാന പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് ചാക്കോ രാജിവെച്ചത്.

Tags:    
News Summary - Thomas K. Thomas NCP State President

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.