പതിനഞ്ചാം ധനകാര്യ കമ്മീഷ​ൻ ഭേദഗതി: രാഷ്​ട്രപതിക്ക്​ നിവേദനം നൽകുമെന്ന്​ തോമസ്​ ​െഎസക്​ 

തിരുവനന്തപുരം: പതിനഞ്ചാം ധനകാര്യ കമ്മീഷ​​​െൻറ പരിഗണന വിഷയങ്ങൾ ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട്​ രാഷ്​ട്രപതി രാംനാഥ്​ കോവിന്ദിന്​ ​നിവേദനം നൽകുമെന്ന്​ ധനമന്ത്രി തോമസ്​ ​െഎസക്​. കഴിഞ്ഞ ആന്ധ്രാപ്രദേശിലെ അമരാവതിയോഗത്തിൽ  ​േചർന്ന ദക്ഷിണേന്ത്യൻ ധനമന്ത്രിമാരുടെ യോഗത്തിലാണ്​ ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്​. 

ധനകമ്മീഷ​​​െൻറ പരിഗണന വിഷയങ്ങൾ ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട്​ രാഷ്​ട്രപതിക്ക്​ മെമ്മറാണ്ടം നൽകാനാണ്​ ഒരു ദിവസം നീണ്ട യോഗത്തിൽ ധാരണയായത്​. യോഗത്തിൽ ഏഴു സംസ്ഥാനങ്ങൾ ഇതേ നിലപാടാണ് മുന്നോട്ട് വെച്ചതെന്നും തോമസ്​ ​െഎസക്​ പറഞ്ഞു. പതിനഞ്ചാം ധനകാര്യ കമ്മീഷ​​​െൻറ പരിഗണന വിഷയങ്ങൾ സംബന്ധിച്ച്​ ജൂണിൽ വിപുലമായ സെമിനാറുകൾ നടത്തുമെന്നും അദ്ദേഹം അറിയിച്ചു. യോഗത്തിൽ പതിനൊന്ന്​ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരാണ്​ പ​​െങ്കടുത്തത്​. 

പതിനഞ്ചാം ധനകാര്യ കമ്മീഷൻ പരിഗണനാ വിഷയങ്ങൾ സഹകരണ ഫെഡറല്‍ സംവിധാനത്തെ ദുർബലപ്പെടുത്തുന്നതാണെന്ന്​ യോഗം ഉദ്​ഘാടനം ചെയ്​ത ആന്ധ്രപ്രദേശ്​ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു വിമർശിച്ചു.  
 

Tags:    
News Summary - Thomas Issacc on 15th Finance Commission - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.