തിരുവനന്തപുരം: പൊടുന്നനെ കറൻസി നോട്ടുകൾ അസാധുവാക്കിയതിെൻറ നിയമപരമായ നിലനിൽപ് സംബന്ധിച്ച് സുപ്രീംകോടതിയിൽ ഉന്നയിച്ച പ്രശ്നങ്ങൾക്ക് ഇതേവരെ തീർപ്പുണ്ടാകാത്തത് ഖേദകരമാണെന്ന് മന്ത്രി ഡോ. തോമസ് െഎസക്. കറൻസിയുടെ വിശ്വാസ്യത ഒറ്റയടിക്ക് പിൻവലിക്കാൻ പ്രധാനമന്ത്രിക്ക് അധികാരമില്ല. നടന്നത് മോദിയുടെ അമിതാധികാരപ്രയോഗമാണ്.
അധികാരസ്ഥാനത്തിരിക്കുന്ന വ്യക്തി രാജ്യത്തിനും ജനതക്കുംമേൽ നടത്തുന്ന ഇത്തരം അമിതാധികാരപ്രയോഗങ്ങൾ തടയാനും ചെറുക്കാനും പ്രതിവിധിയുണ്ടാക്കാനും സുപ്രീംകോടതിക്ക് കടമയുണ്ട്. കറൻസിയിലും നിയമവ്യവസ്ഥയിലും ജനങ്ങൾക്കുള്ള വിശ്വാസമാണ് പ്രധാനമന്ത്രി ഒറ്റയടിക്ക് തകർത്തതെന്നും അദ്ദേഹം പറഞ്ഞു.
നോട്ടുകൾ അസാധുവാക്കാൻ നിയമപരമായി റിസർവ് ബാങ്കിെൻറ ശിപാർശവേണം. അങ്ങനെയൊരു ശിപാർശ ആർ.ബി.ഐ നൽകിയിട്ടില്ല. തങ്ങളോട് ആലോചിച്ചിട്ടില്ലെന്ന് റിസർവ് ബാങ്ക് ഗവർണർ തന്നെ പരസ്യമായി വെളിപ്പെടുത്തുകയും ചെയ്തു. റിസർവ് ബാങ്കുമായി കൂടിയാലോചിച്ചാണ് നോട്ട് നിരോധിച്ചെതന്നാണ് ഔദ്യോഗികഭാഷ്യം. അത്തരം കൂടിയാലോചനകൾ നിയമം അനുശാസിക്കുന്നില്ല. ഗുരുതരമായ നിയമപ്രശ്നങ്ങൾക്ക് എത്രയുംവേഗം തീർപ്പുണ്ടാകണം.
സുപ്രീംകോടതി നിയമപരമായ ഈ ചുമതല എത്രയുംവേഗം നിർവഹിക്കണം. മോദിയുടെ അമിതാധികാരപ്രയോഗം ഭീമമായ ദേശീയ നഷ്ടത്തിലേക്കാണ് രാജ്യത്തെ നയിച്ചത്. അതിെൻറ ഉത്തരവാദികളെ നിയമത്തിെൻറ പരിശോധനക്ക് വിധേയമാകണം. എത്രയുംവേഗം നോട്ട് നിരോധനം സംബന്ധിച്ചുണ്ടായ പൊതുതാൽപര്യ ഹരജികളിൽ തീർപ്പുണ്ടാകണമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.