തിരുവനന്തപുരം: പാർട്ടിയും ഡി.വൈ.എഫ്.ഐയും കൂടെയുണ്ടായിരുന്നിട്ടും പാർട്ടി നേതാക്കളായ തങ്ങളൊക്കെ ഭരണനേതൃത്വത്തിലുണ്ടായിട്ടും, കെവിന് ഭരണസംവിധാനത്തില്‍നിന്ന് ന്യായമായും കിട്ടേണ്ട സുരക്ഷ ലഭിച്ചില്ലെന്നു മാത്രമല്ല, ജീവന് നഷ്ടപ്പെടുകയും ചെയ്തെന്ന് മന്ത്രി തോമസ് െഎസക്. സ്വയം വിമർശനം എന്ന നിലയിലാണ് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ‘പേക്കിനാവുകള്‍ നിറഞ്ഞ ശിഷ്ടജീവിതവും തീരാത്ത കണ്ണുനീരുമാണ് നീനുവിന് ലഭിച്ചത്. ആ പെണ്‍കുട്ടിയുടെ കണ്ണുനീര് നമ്മുടെ രാഷ്ട്രീയ-സാമൂഹിക-ഭരണ സംവിധാനത്തെ ചുട്ടുപൊള്ളിക്കുക തന്നെ ചെയ്യും’; പോസ്റ്റിൽ പറയുന്നു.
കെവിെൻറയും നീനുവിെൻറയും പ്രണയസാഫല്യം ഡി.വൈ.എഫ്.ഐയുടെ കാര്‍മികത്വത്തിലായിരുന്നു. ആ പ്രണയത്തിെൻറ പേരില്‍ അവര്‍ വേട്ടയാടപ്പെട്ടപ്പോള്‍ നീതി തേടാൻ ഒപ്പമുണ്ടായിരുന്നത് പാർട്ടി ഏരിയാ സെക്രട്ടറി അടക്കമുള്ളവരാണ്. ദൗര്‍ഭാഗ്യവശാല്‍ സ്വന്തം കുടുംബത്തില്‍നിന്നും സമൂഹത്തില്‍നിന്നും ഭരണസംവിധാനത്തില്‍നിന്നും അവൾക്ക് പിന്തുണ ലഭിച്ചില്ല. ആ പെണ്‍കുട്ടിക്കുമുന്നില്‍ അപമാനഭാരത്താല്‍ നമ്മിലോരോരുത്തരുടെയും തല കുനിയണം. സവര്‍ണമനോഭാവമാണ് ഈ വധശിക്ഷ നടപ്പാക്കിയത്.
അതിന് പൊലീസില്‍നിന്ന് ലഭിച്ച ഒത്താശ നല്കുന്ന സൂചന അപകടകരം തന്നെയാണ്. ഇതെല്ലാം സ്വയം വിമര്‍ശനപരമായി പരിശോധിക്കപ്പെടും. എന്നാല്‍ മുഖ്യമന്ത്രിയെ കേന്ദ്രീകരിച്ച് മാധ്യമങ്ങള്‍ നടത്തുന്ന ആക്രമണം നീതിക്ക് നിരക്കുന്നതല്ല. കെവിനെ തട്ടിക്കൊണ്ടുപോയി എന്ന പരാതിയില്‍ അന്വേഷണം നടത്താതിരിക്കുന്നതിന് ആ എസ്.ഐ പറഞ്ഞ ഏറ്റവും ദുര്‍ബലമായ ഒരൊഴിവുകഴിവാണ് മുഖ്യമന്ത്രിയുടെ പരിപാടിയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.