കേന്ദ്ര പാക്കേജിൽ അവ്യക്തത; പ്രായോഗികമല്ലാത്ത പാക്കേജെന്ന്​ തോമസ്​ ​െഎസക്​

തിരുവനന്തപുരം: രാജ്യത്ത്​ ബുധനാഴ്​ച പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പ​ാക്കേജ്​ പ്രായോഗികമല്ലാത്തതെന്ന്​ ധനമന്ത്രി തോമസ്​ ​െഎസക്​. നഗരങ്ങളിൽ 80 ശതമാനം പേർക്ക്​ തൊഴിൽ നഷ്​ടമുണ്ടായി. രാജ്യം നേരിടുന്ന പ്രധാന പ്രശ്​നം ആരുടെയും കയ്യിൽ പണമില്ലാത്തതാണ്​. അതിനാൽ അടിയന്തരമായി ജനങ്ങളുടെ കൈയിൽ പണമെത്തിക്കുകയായിരുന്നു ചെയ്യേണ്ടത്​.

അന്ന്​ പ്രഖ്യാപിച്ച 1.70 കോടി രൂപയുടെ പാക്കേജിൽ സാധാരണക്കാർക്കുള്ള പദ്ധതികൾ ഒതുങ്ങി. സർക്കാർ ഖജനാവിൽ 30,000 കോടി മാത്രമാണുള്ളത്​. ഏറ്റവും വലിയ പ്രഖ്യാപനം മൂന്നു ലക്ഷം കോടി വായ്​പ സർക്കാരി​​െൻറ അക്കൗണ്ടിൽനിന്നല്ല, പകരം ബാങ്കുകളാണ്​ നൽകുന്നത്​. ഇത്തരത്തിലാണോ 20 ലക്ഷം കോടി രൂപയുടെ കണക്കൊപ്പിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു. 

ചെറുകിട സ്​ഥാപനങ്ങൾ നേരിടുന്ന പ്രധാന പ്രശ്​നം വായ്​പകളുടെ തിരിച്ചടവാണ്​. മൂന്നു മാസത്തെ മൊറ​ട്ടോറിയം പ്രഖ്യാപിച്ചിരുന്നു. മൂന്നു മാസംകൂടി വീണ്ടും നീട്ടി നൽകുകയും ചെയ്​തു. എന്നാൽ ഈ കാലയളവിലെ പലിശ കേന്ദ്രസർക്കാർ തന്നെ വഹിക്കണമായിരുന്നു. സംസ്​ഥാന സർക്കാരി​​െൻറ ഈ ആവശ്യം പരിഗണിച്ചില്ല. കേന്ദ്ര പാക്കേജിൽ വ്യക്തത വരുത്താൻ ധനമന്ത്രിക്കായില്ലെന്നും തോമസ്​ ഐസക്​ പറഞ്ഞു. 

Tags:    
News Summary - Thomas Issac On Central Government Financial Package -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.