പ്രവാസി ചിട്ടി: പ്രതിപക്ഷനേതാവി​െൻറ ആശങ്ക അടിസ്ഥാനരഹിതമെന്ന്​ ധനമന്ത്രി

തിരുവനന്തപുരം: നിയമപരമായ എല്ലാ നിബന്ധനകളും പാലിച്ച് കെ.എസ്.എഫ്.ഇ ആരംഭിക്കുന്ന പ്രവാസി ചിട്ടിയെക്കുറിച്ച് പ്രതിപക്ഷനേതാവി​​​െൻറ പ്രസ്താവന വസ്തുതകൾ മനസ്സിലാക്കാതെയാ​െണന്ന്​ ധനമന്ത്രി ഡോ. തോമസ്​ ​​െഎസക്​. അടിസ്ഥാനരഹിതമായ വിവാദങ്ങളുണ്ടാകുന്നത് പ്രവാസികളിൽ അനാവശ്യ ആശങ്ക സൃഷ്​ടിക്കും. എല്ലാ നിബന്ധനകളും പാലിച്ചാണ് ഇത്​ തുടങ്ങുന്നത്. നിയമപരമായ എല്ലാ അനുവാദങ്ങളും ലഭ്യമാക്കിയിട്ടുമുണ്ട്. ഇതുസംബന്ധിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മുന്‍ ധനമന്ത്രി കെ.എം. മാണിയും ഉന്നയിക്കുന്ന ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും മന്ത്രി ​വാർത്തക്കുറിപ്പിൽ വിശദീകരിച്ചു. ചിട്ടിയുടെ സെക്യൂരിറ്റിക്ക് ബാങ്ക് ഗാരൻറി വേണമെന്ന നിബന്ധനയാണ് കിഫ്ബിയില്‍ നിക്ഷേപിക്കുന്നതി​െനതിരായി ചൂണ്ടിക്കാട്ടുന്നത്. ചിട്ടിത്തുകക്ക്​ ലഭ്യമാക്കാവുന്ന മൂന്നുതരം സെക്യൂരിറ്റികളില്‍ ഒന്നുമാത്രമാണ് ബാങ്ക് ഗാരൻറി.

സർക്കാർ സെക്യൂരിറ്റിയും ഇന്ത്യൻ ട്രസ്​റ്റ്​ ആക്ട് അനുസരിച്ച സെക്യൂരിറ്റിയുമാണ് മറ്റു രണ്ടെണ്ണം. ഇതിൽ ട്രസ്​റ്റ്​ ആക്ട് പ്രകാരമാണ്​ കിഫ്ബി വഴി പ്രവാസിച്ചിട്ടിക്ക് ലഭ്യമാക്കുന്ന സെക്യൂരിറ്റി. ചിട്ടിനിയമത്തി​​​െൻറ സെക്​ഷൻ 14 (1)(സി) പ്രകാരവും 20(1)(സി) പ്രകാരവുമാണ് അംഗീകൃത സെക്യൂരിറ്റികളിൽ ചിട്ടിപ്പണം നിക്ഷേപിക്കാൻ വ്യവസ്ഥയുള്ളത്. അംഗീകൃത സെക്യൂരിറ്റികളിലെ മുതലിനും പലിശക്കും 1882ലെ ഇന്ത്യൻ ട്രസ്​റ്റ്​ നിയമത്തി​​​െൻറ 20ാം വകുപ്പ് പ്രകാരം സംസ്ഥാന സർക്കാറുകൾ റദ്ദാക്കാനാകാത്ത ഗാരൻറി നൽകുന്നുണ്ട്.

2016 ലെ കിഫ്ബി നിയമപ്രകാരം കിഫ്ബി ബോണ്ടുകൾക്കും സർക്കാർ നൂറുശതമാനം ഗാരൻറി നൽകുന്നു. അതുകൊണ്ടുതന്നെ ചിട്ടിത്തുക കിഫ്ബിയിൽ ബോണ്ടായി നിക്ഷേപിക്കുന്നത് പൂർണമായും നിയമവിധേയവും സുരക്ഷിതവുമാണ്. ചിട്ടിയുടെ സെക്യൂരിറ്റി തുക സർക്കാർ ട്രഷറിയിൽ നിക്ഷേപിക്കുന്നതിനാവശ്യമായ നിയമഭേദഗതി വരുത്തിയത് മുൻ ധനമന്ത്രിയായിരുന്ന കെ.എം. മാണിയാണ്. ഈ ഉത്തരവ് ഇപ്പോഴും നിലനിൽക്കുന്ന​ു. എന്നാൽ, എല്ലാ കിഫ്ബി ബോണ്ടുകൾക്കും നൂറുശതമാനം സർക്കാർ ഗാരൻറി നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രവാസിചിട്ടിയുടെ സെക്യൂരിറ്റി തുക കിഫ്ബിയിൽ നിക്ഷേപിക്കുന്നതിന് ഇത്തരത്തിൽ ഒരു ഉത്തരവുപോലും ആവശ്യമില്ലെന്നാണ് സർക്കാർ നിലപാട്. ഇക്കാര്യത്തിൽ ഇനിയും വ്യക്തത വരുത്തണമെങ്കിൽ ആരുമായും ചർച്ച ചെയ്യാൻ സർക്കാർ സന്നദ്ധമാ​െണന്നും ​അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Thomas Isacc on NRI Chitty Fund- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.