ജനകീയാസൂത്രണ രജത ജൂബിലി ചടങ്ങിൽ നിന്ന്​ പിൻമാറിയെന്ന പ്രചാരണം അസംബന്ധമെന്ന്​ തോമസ്​ ഐസക്​

ജനകീയാസൂത്രണത്തിന്‍റെ 25 ാം വാർഷിക ചടങ്ങിൽ നിന്ന്​ മുൻ ധനമന്ത്രിയും സി.പി.എം നേതാവുമായ തോമസ്​ ഐസക്​ പിൻമാറിയെന്ന പ്രചാരണം അദ്ദേഹം നിഷേധിച്ചു. ബോധപൂർവ്വം തെറ്റിദ്ധാരണ പരത്താനുള്ള ശ്രമങ്ങളിൽ കൂടുങ്ങരുതെന്ന് പാർട്ടി സഖാക്കളോടും പാർട്ടി ബന്ധുക്കളോടും അദ്ദേഹം അഭ്യർത്ഥിച്ചു.

ജനകീയാസൂത്രണത്തിൻ്റെ രജത ജൂബിലി ആഘോഷത്തിൻ്റെ ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട് എൻ്റെ പേരിൽ വിവാദമുണ്ടാക്കാനുള്ള ശ്രമത്തിൽ നിന്ന് മാധ്യമ സുഹൃത്തുക്കൾ പിന്മാറണമെന്നും അദ്ദേഹം ഫേസ്​ബുക്ക്​ പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. ചടങ്ങിൽ നിന്ന് പിന്മാറിയെന്നൊക്കെയുള്ള വാർത്തകൾ അസംബന്ധമാണെന്ന്​ അദ്ദേഹം അറിയിച്ചു. ചടങ്ങിൽ ഓൺലൈനായി പങ്കെടുക്കുകയും നിശ്ചയിച്ച പ്രകാരം ആശംസകൾ അറിയിക്കുകയും ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. 

ഇതു സംബന്ധിച്ച്​ ഫേസ്​ബുക്ക്​ പോസ്റ്റിലൂടെ തോമസ്​ ഐസക്​ വിശദീകരണം നൽകിയത്​. ഫേസ്​ബുക്ക്​​ പോസ്റ്റിന്‍റെ പൂർണരൂപം താഴെ: 

ജനകീയാസൂത്രണത്തിൻ്റെ ഉദ്ഘാടന ചടങ്ങിനെക്കുറിച്ചുള്ള ഇന്നലത്തെ പോസ്റ്റിൽ അവിടെ സംസാരിച്ച മുഴുവൻപേരുടെയും പേരുവിവരം കൊടുത്തിട്ടുണ്ട്. അതിൽ സംഘാടകരായ എൻ്റെയോ അനിയൻ്റെയോ പേരില്ല. ഞങ്ങൾ ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചിട്ടുമില്ല. ചടങ്ങ് അതിൻ്റെ പ്രോട്ടോക്കോളിൽ നടന്നു. ഇന്ന് 25-ാം വാർഷികവും അങ്ങനെ തന്നെ.

അതുകൊണ്ട് ജനകീയാസൂത്രണത്തിൻ്റെ രജത ജൂബിലി ആഘോഷത്തിൻ്റെ ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട് എൻ്റെ പേരിൽ വിവാദമുണ്ടാക്കാനുള്ള ശ്രമത്തിൽ നിന്ന് മാധ്യമ സുഹൃത്തുക്കൾ പിന്മാറണമെന്ന് അഭ്യർത്ഥിക്കുന്നു.

ചടങ്ങിൽ നിന്ന് ഞാൻ പിന്മാറിയെന്നൊക്കെയുള്ള വാർത്തകൾ അസംബന്ധമാണ്. ചടങ്ങിൽ ഞാൻ ഓൺലൈനായി പങ്കെടുക്കുകയും നിശ്ചയിച്ച പ്രകാരം ആശംസകൾ അറിയിക്കുകയും ചെയ്യും. ബോധപൂർവ്വം തെറ്റിദ്ധാരണ പരത്താനുള്ള ശ്രമങ്ങളിൽ കൂടുങ്ങരുതെന്ന് പാർട്ടി സഖാക്കളോടും പാർട്ടി ബന്ധുക്കളോടും അഭ്യർത്ഥിക്കുന്നു.

Tags:    
News Summary - thomas isaac responds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.