കേരളത്തിൽ കളിച്ചാൽ
ഫലം വേറെ
തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കോൺഗ്രസ് മന്ത്രിസഭകളെ വിരട്ടിയ കളി കേരളത്തിൽ കളിച്ചാൽ ഫലം വേറെയായിരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഒാർക്കണമെന്ന് ധനമന്ത്രി ഡോ. തോമസ് െഎസക്. കേസരി സ്മാരക ട്രസ്റ്റിെൻറ മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കിഫ്ബിക്കെതിരെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) കേസെടുത്തതിലൂടെ കേന്ദ്രധനമന്ത്രി അടക്കമുള്ളവർ പങ്കാളിയായ രാഷ്ട്രീയ ഗൂഢാലോചനയാണ് പുറത്തുവന്നത്. ഇതൊന്നും കേരളത്തിൽ വിലപ്പോവില്ല. കേരള വികസനത്തെ തകർക്കാനുള്ള ഏതു ശ്രമത്തെയും ജനങ്ങളെ അണിനിരത്തി ചെറുത്തുതോൽപിക്കും. കിഫ്ബി തുടങ്ങിവെച്ച വികസന പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോവുകതന്നെ ചെയ്യും. ഇക്കാര്യത്തിൽ ഒളിച്ചു കളിക്കുന്ന യു.ഡി.എഫിെൻറ നിലപാടിനെ ലൈഫ് മിഷെൻറ കാര്യത്തിലെന്നപോലെ ജനങ്ങൾ തിരുത്തിക്കും.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിെൻറ നഗ്നമായ ലംഘനത്തിന് മന്ത്രി നിർമല നേതൃത്വം നൽകുന്നു. മുമ്പ് രണ്ടു തവണ കിഫ്ബി ഉദ്യോഗസ്ഥരെ ഇ.ഡി വിളിച്ചപ്പോഴും അവർക്ക് ചോദ്യങ്ങൾക്ക് ഉത്തരമല്ല കിേട്ടണ്ടത്. മറിച്ച് അവർക്കു വേണ്ട ഉത്തരമാണ് കൊടുക്കേണ്ടത്. ഭീഷണിപ്പെടുത്താനാണ് ലക്ഷ്യമെങ്കിൽ ഇതു വടക്കേ ഇന്ത്യയിലെ കോൺഗ്രസ് നേതാക്കളല്ല എന്ന് അവർ ഒാർക്കണം. കിഫ്ബി ഉദ്യോഗസ്ഥരെ സർക്കാർ സംരക്ഷിക്കും. കൃത്യമായ ലക്ഷ്യങ്ങളോടെയാണ് രാജസ്ഥാനിലെ ജുൻജുനു ജില്ലയിലെ ബി.ജെ.പി നേതാവ് ഹരിസിങ് ഗോദരയുടെ മകൻ മനീഷ് ഗോദരയെ കൊച്ചിയിലെ ഇ.ഡി യൂനിറ്റിെൻറ ചുമതലയേൽപിച്ചത്. രാജസ്ഥാനിലെ കോൺഗ്രസ് സർക്കാറിനെ അട്ടിമറിക്കാനുള്ള കളികൾക്ക് ഇയാളാണ് നേതൃത്വം നൽകിയത്. ഭീഷണിയാണെങ്കിൽ ഇവിടെയും നിയമപാലനത്തിന് പൊലീസുണ്ട് എന്നത് മറേക്കണ്ട. ആർ.എസ്.എസുകാരെൻറ ഹരജിക്ക് കെ.പി.സി.സി സെക്രട്ടറി വക്കാലത്ത് എടുത്തതും, അതില്‍ തെളിവ് നല്കാൻ ഒാഡിറ്റർ ജനറൽ (എ.ജി) റിപ്പോര്‍ട്ട് ചമച്ചതും എല്ലാം ഈ നാട് കണ്ടതാണ്. കിഫ്ബി ഒരു തരത്തിലുള്ള വിദേശ നാണയ നിയന്ത്രണ നിയമ (ഫെമ) ലംഘനവും നടത്തിയിട്ടില്ല. റിസർവ് ബാങ്ക്, സെബി എന്നിവയുടെ മാര്‍ഗ നിർദേശങ്ങളനുസരിച്ചാണ് കിഫ്ബി ബോണ്ടുകൾ ഇറക്കുന്നത്. ഒരാളുടെയും കള്ളപ്പണം വെളുപ്പിക്കാന്‍ കിഫ്ബിയെ ഉപയോഗിക്കാന്‍ ആവില്ലെന്നും െഎസക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.