ലേക്​ പാലസ്​ പാർക്കിങ്​ ഗ്രൗണ്ട്​: മുൻ കലക്​ടർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

കോട്ടയം: ആലപ്പുഴയിൽ മുൻ മന്ത്രി തോമസ്​ ചാണ്ടിയുടെ ലേക് പാലസ്​ റിസോർട്ടിന്​ വേണ്ടി അനധികൃതമായി വയൽ നികത്തി പാർക്കിങ്​ ഗ്രൗണ്ട്​ നിർമിച്ച  നടപടി സാധൂകരിച്ച് നൽകിയെന്ന പരാതിയിൽ ആലപ്പുഴ മുൻ കലക്ടർ എം. പദ്​മകുമാറിനെതിരെ പ്രാഥമിക അന്വേഷണത്തിന് കോട്ടയം വിജിലൻസ്​ ​കോടതി ഉത്തരവ്.

നെൽവയൽ-നീർത്തട സംരക്ഷണ നിയമം ലംഘിച്ച്​ നിലം നികത്തിയെന്ന് പരാതി ലഭിച്ചിട്ടും വയൽ പൂർവസ്​ഥിതിയിലാക്കാൻ കലക്​ടർ നടപടിയൊന്നും സ്വീകരി​ച്ചില്ലെന്നായിരുന്നു പരാതി. വയൽ നികത്തിയത്​ നിയമം ലംഘിച്ചാണെന്ന കീഴുദ്യോഗസ്​ഥരു​െട റിപ്പോർട്ടുകളും കലക്​ടർ തള്ളിക്കളഞ്ഞതായി പരാതിക്കാരനായ സുഭാഷ് എം. തീക്കാടൻ കോടതിയെ അറിയിച്ചു.

ഇത്​ പരിഗണിച്ച കോട്ടയം വിജിലൻസ്​ കോടതി ത്വരിതാന്വേഷണത്തിന്​​ ഉത്തരവിടുകയായിരുന്നു. മൂന്ന്​ മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട്‌ സമർപ്പിക്കണം.കേസിൽ അന്നത്തെ ആർ.ഡി.ഒ രണ്ടാം പ്രതിയും തോമസ്​ ചാണ്ടി എം.എൽ.എ മൂന്നാം പ്രതിയുമാണ്​. അന്നത്തെ പ്രിൻസിപ്പൽ കൃഷി ഒാഫിസർ, ഇറിഗേഷൻ വകുപ്പ്​ എക്​സിക്യൂട്ടിവ്​ എൻജിനീയർ, മുല്ലക്കൽ വില്ലേജ്​ ഒാഫിസർ, വാട്ടർ ​വേൾഡ്​ ടൂറിസം കമ്പനി, ചെയർമാൻ എന്നിവരുൾപ്പെടെ ഏട്ടുപേ​െരയാണ്​ പരാതിയിൽ പ്രതികളായി ചേർത്തിരിക്കുന്നത്​.

ആലപ്പുഴ വലിയകുളം -സീറോ ജെട്ടി ഭാഗത്ത് നിലംനികത്തി, ത​​​​െൻറ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോര്‍ട്ടിലേക്ക് മുൻ മന്ത്രി ചാണ്ടി റോഡ് നിര്‍മിച്ചെന്ന പരാതിയിൽ വിജിലൻസ്​ അന്വേഷണം നടന്നുവരുകയാണ്​. ഇതുമായി ബന്ധപ്പെടുത്തിയാണ്​ പാർക്കിങ്​ ഗ്രൗണ്ടും നിർമിച്ചത്​. നേര​േത്ത, അനധികൃതമായി റോഡ്​ നിർമിച്ചെന്ന കേസ് പരിഗണിച്ച കോടതി തോമസ് ചാണ്ടിക്കെതിരായ അന്വേഷണത്തിന് മേൽനോട്ടം വഹിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - Thomas Chendy Road Vigilance Court-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.