മാർത്താണ്ഡം കായലിലെ കയ്യേറ്റം തോമസ്​ ചാണ്ടി പൊളിച്ചുമാറ്റി

ആലപ്പുഴ: കുട്ടനാട്​ മാർത്താണ്ഡം കായലിലെ നിയമം ലംഘിച്ചുള്ള നിർമാണം മുൻ മന്ത്രി തോമസ്​ ചാണ്ടി പൊളിച്ചുമാറ്റി. തോമസ്​ ചാണ്ടിയുടെ ഉടമസ്​ഥതയിലുള്ള വാട്ടർ​േവൾഡ്​ ടൂറിസം കമ്പനി തന്നെയാണ്​ അനധികൃത നിർമാണം നീക്കിയത്​. സർക്കാർ നടപടി തുടങ്ങിയതിന്​ പിന്നാലെയാണ്​ പൊളിച്ചുനീക്കൽ.

നിലം നികത്താനായി നാല്​ ഏക്കറിലേറെ സ്ഥലത്ത് സ്ഥാപിച്ച കോൺക്രീറ്റ്​ തൂണുകളും സ്ലാബുകളുമാണ്​ നീക്കിയത്​. നികത്താനായി ഉപയോഗിച്ച മണ്ണും ജെ.സി.ബി ഉപയോഗിച്ച്​ നീക്കം ചെയ്​തിട്ടുണ്ട്​. ഇവിടെ മണ്ണിട്ട് നികത്തിയ പാടം പൂര്‍വസ്ഥിതിയിലാക്കാനും ഇതിനോടകം തോമസ് ചാണ്ടി നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കര്‍ഷകരുടെ ഭൂമി വാങ്ങിയും കായല്‍ കൈയേറിയും ആണ് ഇവിടെ തോമസ് ചാണ്ടി നിയമലംഘിച്ചുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തിയത്.



 

Tags:    
News Summary - Thomas chandy marthandam lake-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.