Posted On
date_range Updated On
date_range ആലപ്പുഴ നഗരസഭയുടെ നോട്ടീസും തോമസ് ചാണ്ടി തള്ളി
ആലപ്പുഴ: ലേക് പാലസ് റിസോർട്ട് നിർമാണവുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കണമെന്ന ആലപ്പുഴ നഗരസഭയുടെ നിർദേശം മന്ത്രി തോമസ് ചാണ്ടി നിരാകരിച്ചു. നിർമാണം രേഖാമൂലമുള്ള ഉത്തരവിെൻറ അടിസ്ഥാനത്തിലാണ് നടത്തിയതെന്നും അതൊക്കെ നഗരസഭയിൽ ഉണ്ടാകുമെന്നുമുള്ള മറുപടിയാണ് റിസോർട്ട് കമ്പനി അധികൃതർ നൽകിയതെന്ന് ചെയർമാൻ തോമസ് ജോസഫ് പറഞ്ഞു. 14 ദിവസത്തിനുള്ളിൽ രേഖകൾ ഹാജരാക്കണമെന്നാണ് നഗരസഭ ചാണ്ടിയുടെ കമ്പനിക്ക് നിർദേശം നൽകിയത്. അല്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്ന് നോട്ടീസിൽ മുന്നറിയിപ്പും നൽകിയിരുന്നു.
എന്നാൽ, നഗരസഭയുടെ കത്തിന് അർഹിക്കുന്ന വില നൽകിയില്ല. സാധാരണ നഗരസഭ സെക്രട്ടറി ഇത്തരത്തിൽ കത്ത് നൽകിയാൽ ആവശ്യമായ രേഖകൾ യഥാസമയം എത്തിക്കണമെന്നാണ് ചട്ടം. എന്നാൽ, തോമസ് ചാണ്ടിയുടെ കാര്യത്തിൽ അത് നടക്കുമോയെന്ന് നഗരസഭക്ക് സംശയമാണ്. വെള്ളിയാഴ്ച വീണ്ടും ഒരു കത്ത് സെക്രട്ടറി ചാണ്ടിയുടെ കമ്പനിക്ക് നൽകും. അതിലും ഇൗ ആവശ്യം വീണ്ടും ഉന്നയിക്കും.നഗരസഭയിൽ ഉണ്ടായിരുന്ന രേഖകൾ മോഷണംപോയതുകൊണ്ടാണ് ഇത്തരമൊരു സാഹചര്യം വന്നതെന്നാണ് ചെയർമാൻ പറയുന്നത്.
ലേക് പാലസ് റിസോർട്ടിെൻറ നിർമാണരേഖകൾ നിലവിൽ നഗരസഭക്ക് അജ്ഞാതമാണ്. ഉടൻ രേഖകൾ തന്നില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും നിയമജ്ഞരുമായി സെക്രട്ടറിയും മറ്റ് ഉദ്യോഗസ്ഥരും അഭിപ്രായം ആരായുമെന്നും ചെയർമാൻ പറഞ്ഞു. നഗരസഭയുടെ നിഗമനത്തിൽ റിസോർട്ടിലെ അഞ്ച് കെട്ടിടങ്ങൾ നിയമവിരുദ്ധ നിർമാണത്തിലുള്ളതാണ്. അതിെൻറ ശരിയായ രേഖകൾ ലഭിച്ചില്ലെങ്കിൽ ഇല്ലാതാക്കേണ്ടിവരുമെന്നും െചയർമാൻ മുന്നറിയിപ്പുനൽകി. ഇത്തരത്തിലുള്ള ഒരു വഴിവിട്ട നീക്കവും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.