ഗാന്ധിനഗർ (കോട്ടയം): തൊടുപുഴയിൽ മാതാവിെൻറ ആൺസുഹൃത്തിെൻറ ക്രൂരമർദനത്തിനിര യായ ഏഴുവയസ്സുകാരെൻറ മരണം തലക്കേറ്റ ഗുരുതര ക്ഷതമാണെന്ന് പ്രാഥമിക പോസ്റ്റുമേ ാർട്ടം റിപ്പോർട്ട്. തലയുെട പിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്നും റിപ്പോർട്ടിൽ പറയുന്നു. തലയുടെ ഇരുവശങ്ങളിലും പിന്നിലും ചതവുണ്ട്. തലയോട്ടിയുടെ വലതുഭാഗത്തും വ ാരിയെല്ലിനും പൊട്ടലുണ്ട്. തലച്ചോറിനകത്ത് രക്തസ്രാവമുണ്ടായിട്ടുണ്ട്. ശരീരത്തിൽ പല ഭാഗങ്ങളിലും ബലംപ്രയോഗിച്ചതിെൻറയും മർദിച്ചതിെൻറയും പാടുകളും കണ്ടെത്തിയിട്ടുണ്ട്.
ഇത് വീഴ്ചയിൽ ഉണ്ടാകാനുള്ള സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. വീഴ്ചയിൽ സംഭവിക്കുന്നതിനേക്കാൾ ഗുരുതരമാണിത്. ബലമായി മർദിച്ചതുമൂലമാവാമെന്നാണ് ഡോക്ർമാരുടെ നിഗമനം. ഫോറൻസിക് മേധാവി ഡോ. രഞ്ചു രവീന്ദ്രൻ, അസി. പ്രഫ. ഡോ. സന്തോഷ് ജോയി എന്നിവരുെട നേതൃത്വത്തിലാണ് പോസ്റ്റുമോർട്ടം നടത്തിയത്.
പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ച മൃതദേഹം കാണാൻ മോർച്ചറിക്ക് മുന്നിൽ സ്ത്രീകളും കുട്ടികളുമടക്കം വൻ ജനാവലിയാണ് തടിച്ചുകൂടിയത്. ശനിയാഴ്ച വൈകീട്ട് 4.30നാണ് മൃതദേഹവും വഹിച്ചുള്ള ആംബുലൻസ് ആശുപത്രിയിലെത്തിയത്. ഇതോടെ കാത്തുനിന്നവർ പലരും അലമുറയിട്ടു. സ്ത്രീകളും കുട്ടികളും പൊട്ടിക്കരഞ്ഞു. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ 10 മിനിറ്റോളം മൃതദേഹം ആംബുലൻസിൽതന്നെ കിടത്തി.
ഈ സമയം ചുറ്റുംകൂടിയ ജനക്കൂട്ടത്തിൽനിന്ന് കുട്ടിയുടെ മാതാവിനും സുഹൃത്തിനുമെതിരെ രോഷം അണപൊട്ടി. ചിലർ അവർക്കുനേരെ ആക്രോശിച്ചപ്പോൾ മറ്റുചിലർ ശാപവാക്കുകളാണ് ചെരിഞ്ഞത്. വൈകീട്ട് 4.40ന് ആരംഭിച്ച േപാസ്റ്റുമോർട്ടം 6.40ന് പൂർത്തിയാക്കി ബന്ധുക്കൾക്ക് കൈമാറി. മരിച്ച കുട്ടിയുടെ മുത്തച്ഛൻ ദിനേശ് ബാബുവും ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു.
അതേസമയം അരുൺ ആനന്ദ് അധികൃതരുമായി തർക്കിച്ച് ചികിത്സ അരമണിക്കൂർ വൈകിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. വിദഗ്ധ ചികിത്സക്കായി കുട്ടിയെ കൊണ്ടുപോവാൻ തയാറായില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഡോക്ടർമാരുമായി അരുൺ സഹകരിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.