മിന്നല്‍ പരിശോധന വെറും 'ഷോ' ആണോ? മന്ത്രി റിയാസിന്​ പറയാനുള്ളത്​ ഇതാണ്

കോഴിക്കോട്​: സർക്കാർ റെസ്റ്റ്​ ഹൗസുകൾ പൊതുജനത്തിന്​ തുറന്നുകൊടുത്തതിന്​ പിന്നാലെ, പൊതുമരാമത്ത് ടൂറിസം മന്ത്രി മുഹമ്മദ്​ റിയാസ്​ മിന്നൽ പരിശോധന നടത്തുന്നത്​ വാർത്താപ്രാധാന്യം നേടിയിരുന്നു. റസ്റ്റ്​ ഹൗസിലെ ക്രമക്കേടുകളും കൊള്ളരുതായ്​മകളും കൈയോടെ പിടികൂടി തിരുത്തിക്കാനുള്ള മന്ത്രിയുടെ ശ്രമം ചിലർ സ്വാഗതം ചെയ്​തപ്പോൾ മറ്റുചില കോണുകളിൽനിന്ന്​ വിമർശനവും ഉയർന്നിരുന്നു.

മിന്നല്‍ പരിശോധന 'ഷോ' കാണിക്കലാണെന്ന് വിമര്‍ശിക്കുന്നവര്‍ക്ക് ഒടുവിൽ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്​ മന്ത്രി. തെറ്റായ രീതികളോട് കോംപ്രമൈസ് ചെയ്യാന്‍ പറ്റില്ല, കാര്യങ്ങള്‍ സുതാര്യമായി നടക്കാനാണ് ജനങ്ങൾ കാൺകെ​ പരിശോധന നടത്തുന്നതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ജനങ്ങളെ മുന്‍നിര്‍ത്തി ഇത്തരം പരിശോധനകള്‍ ആവര്‍ത്തിക്കും. ഒരു മന്ത്രിക്ക് ചെയ്യാന്‍ കഴിയുന്നതിന്‍റെ നൂറ് ശതമാനം ചെയ്യുമെന്നും റിയാസ് പറഞ്ഞു.

മന്ത്രിയുടെ പ്രതികരണം:

റെസ്റ്റ് ഹൗസുകള്‍ ഇതിനകം തന്നെ വളരെ മുന്നോട്ട് പോയിട്ടുണ്ട്. കേരള പിറവി ദിനത്തില്‍ ബുക്കിംഗ് തുങ്ങി ചുരുങ്ങിയ ദിനത്തില്‍ തന്നെ ലക്ഷക്കണത്തിന് രൂപയാണ് ലഭിച്ചത്. അങ്ങനെ ബുക്ക് ചെയ്‌തെത്തുന്ന കുടുംബം പിന്നീടും അവിടെ വരേണ്ടതുണ്ട്. 1251 മുറിയുണ്ട്. അവര്‍ക്കെല്ലാം ഭക്ഷണം ഉള്‍പ്പെടെ നല്‍കണം. ഒറ്റയടിക്ക് പറ്റില്ലെങ്കിലും അതു വൈകാതെ ഉറപ്പുവരുത്തേണ്ടതുണ്ട്, ശുചിത്വം ഉറപ്പുവരുത്തണം.

നമ്മുടെ വീട് തന്നെയാണ് നമ്മുടെ റസ്റ്റ് ഹൗസ്. അമ്മമാരും കുട്ടികളും സഹോദരിമാരും വരുന്ന സ്​ഥലമാണ്​. അവിടെ ഉണ്ടാകാന്‍ പാടില്ലാത്തത് ഉണ്ടാകാന്‍ പാടില്ല. തെറ്റായ രീതികളോട് കോംപ്രമൈസ് ചെയ്യാന്‍ പറ്റില്ല. കേരളത്തിലെ പല റസ്റ്റ് ഹൗസുകളും സന്ദര്‍ശിക്കുന്നുണ്ട്. അതെല്ലാം ജനങ്ങളെ കാണിക്കുന്നുണ്ട്. ജനങ്ങളെ കാണിച്ചിട്ടുള്ള പരിപാടികള്‍ മതി. ജനങ്ങള്‍ അറിയണം. അതൊന്നും മറിച്ച് വെക്കേണ്ട ആവശ്യമില്ല. സുതാര്യമായി പോകുന്നതാണ്​ നല്ലത്​​. നന്നായി റെസ്റ്റ് ഹൗസുകള്‍ നവീകരിച്ച മാനേജർമാരെയൊക്കെ അപ്പോൾ തന്നെ പ്രത്യേകം അഭിനന്ദിച്ചിട്ടുണ്ട്. ഉദാഹരണത്തിന്​ കണ്ണൂർ ജില്ലയിലെ മട്ടന്നൂർ, എറണാകുളം തൃപ്പൂണിത്തുറ റസ്​റ്റ്​ ഹൗസുകൾ.

ജനത്തെ കാര്യങ്ങള്‍ അറിയിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. അത് ക്ലിയര്‍ ചെയ്യാനുള്ള ഉത്തരവാദിത്തം ഉണ്ട്. എണ്ണയിട്ട യന്ത്രം പോലെ സംവിധാനത്തെ ചലിപ്പിക്കാന്‍ കഴിയണം. അതിനെ പിന്തുണക്കുന്നവരും വിമര്‍ശിക്കുന്നവരും ഉണ്ട്. വിമര്‍ശനത്തെ സ്വീകരിക്കണമോയെന്നത് തീരുമാനിക്കേണ്ടത്​ ജനങ്ങളാണ്​. വിമര്‍ശിക്കുന്നവരെ തെറ്റ് പറയില്ല. ഇനിയും പോകും. ഇനിയും സന്ദര്‍ശിക്കും. നിങ്ങൾ എത്ര വിമർശിച്ചാലും

കേരളത്തില്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് പോലെയാണോ പ്രവര്‍ത്തികള്‍ നടക്കുന്നതെന്ന്​ നേരിട്ടും ഉദ്യോഗസ്ഥ തലത്തിലും പരിശോധിക്കും. എങ്ങനെയൊക്കെയാണോ ഒരു മന്ത്രിക്ക് ഇക്കാര്യത്തില്‍ ശ്രമിക്കാന്‍ കഴിയുക അത് നൂറ് ശതമാനവും ശ്രമിക്കും.

Tags:    
News Summary - This is what Minister P A Muhammad Riyas has to say about rest house inspection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT