തിരുവനന്തപുരം മെഡിക്കൽ കോളജിലെ കോവിഡ്​ വാർഡിൽ വീണ്ടും ആത്​മഹത്യ

തിരുവനന്തപുരം: മെഡിക്കൽ കോളജിലെ കോവിഡ്​ വാർഡിൽ വീണ്ടും ആത്​മഹത്യ. നിരീക്ഷണത്തിലുണ്ടായിരുന്ന നെടുമങ്ങാട്​ സ്വദേശി മുരുകേശനാണ്​​ ആത്​മഹത്യ ചെയ്​തത്​.  ആശുപത്രിയിലെ കോവിഡ്​ വാർഡിലെ ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നു.

നേരത്തെ കോവിഡ്​ ബാധിച്ച്​ ചികിൽസയിലുണ്ടായിരുന്ന ആനാട്​ സ്വദേശിയും ആത്​മഹത്യ ചെയ്​തിരുന്നു. ചൊവ്വാഴ്​ച കോവിഡ്​ വാർഡിൽനിന്ന്​ ചാടിപ്പോയ ആളാണ്​ ബുധനാഴ്​ച മരിച്ചത്​​. 

നാട്ടുകാരും പൊലീസും പിടികൂടി ചൊവ്വാഴ്​ച തന്നെ മെഡിക്കൽ കോളജിൽ എത്തിച്ച ഇയാൾ ബുധനാഴ്​ച രാവിലെ കോവിഡ് വാര്‍ഡില്‍ തൂങ്ങിമരിക്കാൻ ശ്രമിക്കുകയായിരുന്നു. ആശുപത്രി ജീവനക്കാരെത്തി ഇയാളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയി​ലിരിക്കെ മരിച്ചു.

Tags:    
News Summary - Thiruvanthapuram medical college suicide-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.