സ്വർണക്കടത്ത്​: കസ്​റ്റംസ്​ സൂപ്രണ്ട്​ ഒന്നാംപ്രതി

തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത്​ കേസിൽ കസ്​റ്റംസ്​ സൂപ്രണ്ട്​ ഉൾപ്പെടെ ഒമ്പ തുപേർക്കെതിരെ സി.ബി.ഐ കേസെടുത്തു. കസ്​റ്റംസ്​ സൂപ്രണ്ട് ബി. രാധാകൃഷ്ണനാണ്​ ഒന്നാംപ്രതി. സ്വർണക്കടത്തുകാരായ സുനിൽകുമാർ, സറീന ഷാജി, വിഷ്‌ണു സോമസുന്ദരം, അഡ്വ. ബിജു മോഹനൻ, ഭാര്യ വിനീത രത്നകുമാരി, അബ്‌ദുൽ ഹക്കിം, പി.പി. റഷീദ്, പി.കെ. പ്രകാശൻ തമ്പി എന്നിവരാണ് മറ്റ്​ പ്രതികൾ.

ഇന്ത്യൻ ശിക്ഷ നിയമത്തിലെ ക്രിമിനൽ ഗുഢാലോചന, വഞ്ചന കൂടാതെ അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ എന്നിവ പ്രകാരമാണ് കേസ് രജിസ്​റ്റർ ചെയ്​തത്​. തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്​റ്റംസ്​ സൂപ്രണ്ട് ബി. രാധാകൃഷ്ണ​​െൻറ സഹായത്തോടെയാണ് പ്രതികൾ വിമാനത്താവളം വഴി സ്വർണം കടത്തിയതെന്ന്​ എഫ്​.​െഎ.ആറിൽ പറയുന്നു.

Tags:    
News Summary - Thiruvanathapuram Gold smuggling - Customs Superintend - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.