തിരുവനന്തപുരം-മുംബൈ നേത്രാവതി എക്സ്​പ്രസ് ഭാഗികമായി റദ്ദാക്കി

തിരുവനന്തപുരം: മുംബൈ ലോക്മാന്യ തിലക് ടെർമിനസ് യാർഡിൽ നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ തിരുവനന്തപുരം - മുംബൈ നേത്രാവതി എക്സ്​പ്രസ്​ (16346)​ ലോക്മാന്യ തിലക് ടെർമിനസിന് പകരം പൻവേൽ ജങ്​ഷനിൽ യാത്ര അവസാനിപ്പിക്കും.

ഡിസംബർ 31ന്​ ആരംഭിച്ച ഈ ക്രമീകരണം ജനുവരി 29 വരെ തുടരും. ലോകമാന്യ തിലകിൽനിന്നും ആരംഭിക്കേണ്ട തിരുവനന്തപുരം നേത്രാവതി (16345) ജനുവരി രണ്ട്​ മുതൽ ജനുവരി 31 വരെ പൻവേലിൽ നിന്നാകും സർവിസ്​ തുടങ്ങുക.

Tags:    
News Summary - Thiruvananthapuram - Mumbai Netravati Express partially cancelled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.