രാജു എബ്രഹാമിനെതിരെ പ്രത്യക്ഷപ്പെട്ട പോസ്റ്റർ
തിരുവല്ല: ആരോപണവിധേയവർക്ക് പാർട്ടി പദവികൾ നൽകിയെന്ന് ആരോപിച്ച് മുൻ എം.എൽ.എയും പത്തനംതിട്ട ജില്ല സെക്രട്ടറിയുമായ രാജു എബ്രഹാമിനെതിരെ പോസ്റ്റർ. സേവ് സി.പി.എമ്മിന്‍റെ പേരിലുള്ള പോസ്റ്ററുകൾ തിരുവല്ല ഏരിയ കമ്മിറ്റി ഓഫിസിന്‍റെ സമീപത്താണ് പ്രത്യക്ഷപ്പെട്ടത്.
'ദേവസ്വം ബോർഡ് നിയമന കോഴയിലും പി.എസ്.സി അഴിമതിയിലും നടപടിയെടുത്ത് ഏരിയ കമ്മിറ്റി പുറത്താക്കിയ കള്ളൻ പ്രകാശിനെ ലോക്കൽ സെക്രട്ടറിയാക്കിയ രാജു എബ്രഹാമിനെ പുറത്താക്കുക. അർബർ ബാങ്ക് കൊള്ളക്കാരൻ സനൽ കുമാറിന്‍റെ ശിഷ്യനും ദേവസ്വം ബോർഡ് നിയമന കോഴ നടത്തി ലക്ഷങ്ങൾ തട്ടിയ കള്ളൻ പ്രകാശിനെ ലോക്കൽ സെക്രട്ടറിയാക്കിയ നടപടി റദ്ദാക്കുക' എന്നിങ്ങനെയാണ് പോസ്റ്ററിലുള്ളത്.
'അഴിമതിക്കാരനും ഗുണ്ടാമാഫിയ ഒത്താശക്കാരനുമായ പരുമല ലോക്കൽ സെക്രട്ടറി ഷിബു വർഗീസിന് പ്രമോഷൻ നൽകി തിരുവല്ല ഏരിയ കമ്മിറ്റിയിലേക്ക് എടുത്ത നടപടി റദ്ദാക്കുക. പാർട്ടി സെക്രട്ടറി ഗോവിന്ദൻ മാഷ് ഉടൻ തന്നെ ഇടപെടുക. ഗോവിന്ദൻ മാഷ് പത്തനംതിട്ടയിലേക്ക് വരിക' എന്നും സേവ് സി.പി.എം ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.