മുപ്പത് ലക്ഷത്തിന്‍റെ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി; മംഗലാപുരം സ്വദേശികൾ കസ്റ്റഡിയിൽ

തിരുവല്ല: തിരുവല്ലയിലെ പൊടിയാടിയിൽ നിന്നും മിനി ലോറിയിൽ കടത്തുകയായിരുന്ന 30 ലക്ഷത്തോളം രൂപ വില വരുന്ന നിരോധിത പുകയില ഉൽപന്നങ്ങളുമായി മംഗലാപുരം സ്വദേശികളായ രണ്ട് പേർ പിടിയിൽ. ലോറി ഓടിച്ചിരുന്ന മംഗലാപുരം ബെഗ്രേ കസബയിൽ എം.ജെ.എം സ്ട്രീറ്റിൽ റഫീഖ് മുഹമ്മദ് ത്വാഹ, സഹായി സംഗബേട്ട് കൽക്കുരി വീട്ടിൽ സിറാജുദീൻ എന്നിവരാണ് പിടിയിലായത്.

പുലർച്ചെ നാലു മണിയോടെ ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നർക്കോട്ടിക്ക് സെൽ ഡിവൈ.എസ്.പി അടങ്ങുന്ന ഡാൻസാഫ് സംഘവും പുളിക്കീഴ് പൊലീസും ചേർന്നാണ് വൻ തോതിലുള്ള പുകയില ഉൽപന്നങ്ങൾ പിടികൂടിയത്.

65 ചാക്കുകളിലായി നിറച്ച നിലയിലായിരുന്ന നാൽപത്തി ഒമ്പതിനായിരത്തോളം പാക്കറ്റ് ഹാൻസാണ് പിടികൂടിയത്. കെട്ടിട നിർമാണ സാമിഗ്രികൾ എന്ന വ്യാജേനെ പലകകൾക്ക് അടിയിൽ കറുത്ത ടാർപാളിൽ ഉപയോഗിച്ച് മൂടിയ നിലയിലാണ് ചാക്കു കെട്ടുകൾ വാഹനത്തിൽ ഒളിപ്പിച്ചിരുന്നത്. കർണാടകയിൽ നിന്നും കടത്തിക്കൊണ്ടു വന്ന പുകയില ഉൽപന്നങ്ങൾ പത്തനംതിട്ടയിലെ ഇലവുംതിട്ടയിലേക്ക് കൊണ്ടുവന്നതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Full View

നർക്കോട്ടിക്ക് സെൽ ഡി.വൈ.എസ്.പി കെ.എ വിദ്യാധരൻ, ഡാൻസാഫ് എസ്.ഐ അജി വിൽസൺ, എ.എസ്.ഐ അജി കുമാർ, സി.പി.ഒമാരായ മിഥുൻ ജോസ്, ആർ. ബിനു, സുജിത് കുമാർ, വി.എസ് അഖിൽ, ശ്രീരാജ്, പുളിക്കീഴ് എസ്.ഐമാരായ കവി രാജൻ, സാജൻ പീറ്റർ, സാജു, എ.എസ്.ഐമാരായ സി.കെ അനിൽ, എസ്.എസ് അനിൽ, സി.പി.ഒ പ്രദീപ് എന്നിവരടങ്ങുന്ന സംഘമാണ് പുകയില ഉൽപന്നങ്ങൾ പിടികൂടിയത്.

Tags:    
News Summary - Thirty lakh worth of prohibited tobacco products were seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.