മൂന്നാം ഘട്ടത്തിൽ 78.64 ശതമാനം പോളിങ്
പല യുവാക്കൾക്കും ഇപ്പോഴും തിരിച്ചറിയൽ കാർഡില്ല; വോട്ട് ചെയ്യാൻ അവരിൽ അവബോധം സൃഷ്ടിക്കേണ്ടതുണ്ട് -പാർവതി തിരുവോത്ത്
ഇപ്പോഴത്തെ നാടിൻെറ അവസ്ഥ വെച്ചുനോക്കുമ്പോൾ യുവാക്കൾ ജാഗ്രതയോടെയിരിക്കേണ്ട സമയമാണിതെന്ന് നടി പാർവതി തിരുവോത്ത്. പല യുവാക്കൾക്കും ഇപ്പോഴും തിരിച്ചറിയൽ കാർഡില്ല. അത് അത്ര നല്ല കാര്യമല്ല. അവരെ വോട്ട് ചെയ്യാൻ പ്രേരിപ്പിക്കുകയും അതിനായി അവബോധം സൃഷ്ടിക്കുകയും ചെയ്യേണ്ടതുണ്ട്. സെലിബ്രറ്റികളുൾപ്പെടെയുള്ളവർ അതിന് മാതൃകയാവുകയെന്നത് ഏറെ പ്രാധാന്യമർഹിക്കുന്ന കാര്യമാണെന്നും പാർവതി പറഞ്ഞു.
ജയപരാജയത്തിെൻറ ഉത്തരവാദിത്തം നേതൃത്വത്തിനെന്ന് കെ. മുരളീധരൻ
തദ്ദേശ തെരഞ്ഞെടുപ്പിലെ ജയപരാജയത്തിെൻറ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വത്തിനാെണന്ന് കെ. മുരളീധരൻ. ആർ.എം.പി കൂട്ടുകെട്ടിലൂടെ വടകര യു.ഡി.എഫ് തൂത്തുവാരും. വെൽഫെയർ പാർട്ടിയുമായുള്ള നീക്കുേപാക്ക് നേതൃത്വം അറിഞ്ഞുകൊണ്ടാണ്. വെൽഫെയർ പാർട്ടി വർഗീയ പാർട്ടി അല്ലെന്നും മുരളീധരൻ പറഞ്ഞു.
മലപ്പുറം കോടത്തൂരിൽ സംഘർഷം
മലപ്പുറം പെരുമ്പടപ്പ് കോടത്തൂരിൽ എൽ.ഡി.എഫ് -യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. പോളിങ് ബൂത്തിന് മുന്നിലുണ്ടായ സംഘർഷത്തെ തുടർന്ന് പൊലീസ് ലാത്തിവീശി. യു.ഡി.എഫ് സ്ഥാനാർഥി സുഹറ അഹമ്മദിന് പരിക്കേറ്റു. ഓപ്പൺ വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
വോട്ടർ കുഴഞ്ഞുവീണ് മരിച്ചു
വോട്ട് ചെയ്ത ശേഷം വീട്ടിലേക്ക് മടങ്ങിയ സ്ത്രീ മരിച്ചു. ബേപ്പൂർ സ്വദേശി നാണുവിെൻറ ഭാര്യ ബേബിയാണ് മരിച്ചത്. 68 വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം.
യു.ഡി.എഫ് ബൂത്ത് ഏജൻറിന് മർദനമേറ്റതായി പരാതി
പരിയാരത്ത് യു.ഡി.എഫ് ബൂത്ത് ഏജൻറിന് മർദനമേറ്റതായി പരാതി. പരിയാരം പഞ്ചായത്തിലെ ഏഴാം വാർഡിലെ മുസ്ലിം ലീഗ് ബൂത്ത് ഏജൻറ് നിസാറിനാണ് മർദനമേറ്റത്.
കണ്ണൂരിൽ യു.ഡി.എഫ് സ്ഥാനാർഥിയെ സി.പി.എം പ്രവർത്തകർ മർദിച്ചതായി പരാതി
കണ്ണൂർ പയ്യന്നൂർ മുനിസിപ്പാലിറ്റിയിലെ നാലാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥി രമേശനെ സി.പി.എം പ്രവർത്തകർ മർദിച്ചതായി പരാതി.
പോളിങ് നിർത്തിവെച്ചു
കോഴിക്കോട് പെരുവയൽ പഞ്ചായത്തിലെ ആറാംവാർഡിൽ പോളിങ് നിർത്തിവെച്ചു. കോവിഡ് രോഗി വോട്ട് ചെയ്യാനെത്തിയെന്ന ആരോപണത്തെ തുടർന്നാണ് നടപടി.
റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ പരവനടുക്കം മോഡൽ റസിഡൻഷ്യൽ സ്കൂൾ ഒന്നാം നമ്പർ ബുത്തിൽ വോട്ട് രേഖപ്പെടുത്താനെത്തിയപ്പോൾ
എൽ.ഡി.എഫ് സർക്കാറിൻെറ വികസനപ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായിരിക്കും ജനവിധി -കോടിയേരി
എൽ.ഡി.എഫ് സർക്കാറിൻെറ വികസനപ്രവർത്തനങ്ങൾക്കും ജനക്ഷേമപ്രവർത്തനങ്ങൾക്കും ലഭിക്കുന്ന അംഗീകാരമായിരിക്കും ജനവിധിയെന്ന് സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.