മൂന്നാം ഘട്ടത്തിൽ 78.64 ശതമാനം പോളിങ്
തിരുവനന്തപുരം: വടക്കൻ കേരളം കൂടി ആേവശത്തോടെ ബൂത്തുകളിൽ വരിനിന്നതോടെ കോവിഡ് കാലത്തെ വെല്ലുവിളികൾ അതിജീവിച്ച് സംസ്ഥാനത്തെ തദ്ദേശ വോെട്ടടുപ്പ് പൂർത്തിയായി. മൂന്നാം ഘട്ടം കൂടി കഴിഞ്ഞതോടെ സംസ്ഥാനത്തെ പോളിങ് ശതമാനം 76.18 ശതമാനമായി. 2015ൽ 77.76 ശതമാനമായിരുന്നു. അതിനൊപ്പം എത്തിയില്ലെങ്കിലും കോവിഡ് കാലത്തും ആവേശത്തോടെ കേരളം വോട്ട് ചെയ്തെന്ന് ഇത് വ്യക്തമാക്കുന്നു.
പ്രചാരണത്തിലെ വീറും വാശിയും ജനങ്ങളിലെത്തിയെന്ന് വ്യക്തമാക്കിയ മൂന്നാം ഘട്ടത്തിൽ 78.64 ശതമാനമാണ് പോളിങ്. 2015ൽ ഇൗ ജില്ലകളിൽ 79.07 ശതമാനം രേഖപ്പെടുത്തിയിരുന്നു. ഡിസംബർ എട്ടിന് നടന്ന ഒന്നാം ഘട്ടത്തിൽ 73.12 ശതമാനവും പത്തിന് നടന്ന രണ്ടാം ഘട്ടത്തിൽ 76.78 ശതമാനവുമായിരുന്നു പോളിങ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ 77.68 ശതമാനം പേർ വോട്ട് ചെയ്തിരുന്നു.
മൂന്നാം ഘട്ടത്തിലെ അന്തിമ കണക്കുകൾ വരുേമ്പാൾ പോളിങ് ശതമാനത്തിൽ നേരിയ മാറ്റം വരും. മൂന്നാം ഘട്ടത്തിൽ പോളിങ് ശതമാനം ഇങ്ങനെ: മലപ്പുറം 78.87 (79.70), കോഴിക്കോട് 79.00 (80.10), കണ്ണൂർ 78.57 (78.90), കാസർകോട് 77.17 (77.60). കോഴിക്കോട് കോർപറേഷൻ 70.28, കണ്ണൂർ കോർപറേഷൻ 71.59. മൂന്നാം ഘട്ടത്തിൽ കൂടുതൽ വോെട്ടടുപ്പ് നടന്നത് കോഴിക്കോടാണ്. കുറവ് കാസർകോടും. കണ്ണൂർ ജില്ലയിലെ ആന്തൂർ നഗരസഭയിൽ വമ്പൻ പോളിങ്. 89.38 ശതമാനം പേർ വോട്ട് ചെയ്തു.
ഒരു ജില്ലയും ഇക്കുറി 80 ശതമാനം കടന്നില്ല. കഴിഞ്ഞതവണ വയനാട്, കോഴിക്കോട് ജില്ലകൾ 80 പിന്നിട്ടിരുന്നു. ഇക്കുറിയും വയനാട്ടിൽതന്നെയാണ് ഉയർന്ന പോളിങ്. 79.49 ശതമാനം. കുറവ് പത്തനംതിട്ടയിൽ 69.72 ശതമാനം. ആവേശകരമായ വോെട്ടടുപ്പാണ് മൂന്നാം ഘട്ടത്തിൽ ദൃശ്യമായത്. ആദ്യ ഒരു മണിക്കൂറിൽ 6.50 ശതമാനം പേർ വോട്ട് ചെയ്തു. പോളിങ് അവസാനിച്ചപ്പോഴും വോട്ടർമാരുടെ നീണ്ടനിര പല ബൂത്തിലും ദൃശ്യമായിരുന്നു. ആദ്യ രണ്ട് ഘട്ടത്തിൽനിന്ന് വ്യത്യസ്തമായി പലയിടത്തും സംഘർഷങ്ങളും വാക്കുതർക്കവുമുണ്ടായി.
കള്ളവോട്ട് പരാതികളും ഏറെ വന്നു. തുടക്കം മുതൽ വൻ തിരക്കായിരുന്നു ബൂത്തുകളിൽ. നൂറുകണക്കിന് പേരാണ് നിരനിന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ, ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ അടക്കം പ്രമുഖർ തിങ്കളാഴ്ച വോട്ട് ചെയ്തു.
പയ്യന്നൂർ നഗരസഭ വാർഡ് 44ൽ റീ പോളിങ് വേണമെന്ന് യു.ഡി.എഫിെൻറ ആവശ്യം. വെള്ളൂർ വെസ്റ്റ് ബൂത്ത് നമ്പർ 2ൽ റീ പോളിങ് ആവശ്യപ്പെട്ടാണ് തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയത്. ബൂത്ത് ഏജൻറിനെ മർദ്ദിച്ചു, സ്ഥാനാർഥി പി.ടി.പി. സാജിതയെ കൈയേറ്റം ചെയ്തു, ഭീഷണി കാരണം ബൂത്ത് ഏജൻറിന് പ്രവർത്തിക്കാൻ കഴിഞ്ഞില്ല തുടങ്ങിയവയാണ് യു.ഡി.എഫ് ഉയർത്തുന്ന പരാതി. സംഘർഷത്തെ തുടർന്ന് രാവിലെ ഇവിടെ പോളിങ് നിർത്തിവെച്ചിരുന്നു.
തോപ്പയിൽ കരുണതീരം അംഗനവാടിയിൽ വോട്ട് ചെയ്യാൻ എത്തിയവരുടെ തിരക്ക്. വൈകീട്ട് അഞ്ചു മണിക്ക് നാനൂറോളം വോട്ടർമാർ ഇവിടെ വരിയിലുണ്ട്
കോഴിക്കോട് കൊടിയത്തൂരിൽ എൽ.ഡി.എഫ് -വെൽഫെയർ പാർട്ടി പ്രവർത്തകർ തമ്മിൽ സംഘർഷം. രണ്ടു വെൽഫെയർ പാർട്ടി പ്രവർത്തകർക്ക് പരിക്കേറ്റു.
കണ്ണൂർ ജില്ലയിലെ ആന്തൂർ നഗരസഭയിൽ പോളിങ് 80 ശതമാനം കടന്നു. 3.19 വരെ 80.48 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. നഗരസഭകളിലെ ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തിയത് ആന്തൂരിലാണ്.
മലപ്പുറത്ത് യുവതി രണ്ടു സ്ഥലത്ത് വോട്ട് രേഖപ്പെടുത്തിയതായി പരാതി. നന്നമ്പ്ര പഞ്ചായത്തിനും താനൂർ നഗരസഭയിലും വോട്ട് െചയ്തതായാണ് ആരോപണം. ഇടതുമുന്നണി പ്രവർത്തകരാണ് പരാതി ഉന്നയിച്ചത്. പരാതി രേഖാമൂലം ലഭിച്ചിട്ടില്ലെന്നും പരിശോധിക്കുകയാെണന്നും താനൂർ പൊലീസ് അറിയിച്ചു.
110 വയസ്സ് കഴിഞ്ഞ ചെറുമുക്ക് ജീലാനി നഗറിലെ വി.പി. അമ്മച്ചി, നന്നമ്പ്ര പഞ്ചായത്തിലെ അഞ്ചാം വാർഡിലെ ഒന്നാം നമ്പർ ബൂത്ത് ഖുവത്തുൽ ഇസ്ലാം സുന്നി മദ്റസയിൽനിന്ന് വോട്ട് രേഖപെടുത്താനെത്തിയപ്പോൾ
കണ്ണൂർ മുഴക്കുന്ന് പോളിങ് സ്റ്റേഷന് സമീപത്തുനിന്ന് ബോംബുകൾ കണ്ടെത്തി. അഞ്ച് ബോംബുകളാണ് കണ്ടെടുത്തത്. പൊലീസ് നടത്തിയ പരിശോധനയിലാണ് ബോംബ് കണ്ടെടുത്തത്.
കാസർകോട് ജില്ലയില്‍ ഇതുവരെ 53.26 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. ഇതുവരെ 558638 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 266838 പുരുഷ വോട്ടര്‍മാരും 291800 സ്ത്രീ വോട്ടര്‍മാരുമാണ് വോട്ട് ചെയ്തത്.
തിരൂർ നഗരസഭ ഒന്നാം വാർഡിൽ പൊറൂർ എ.എൽ.പി സ്കൂളിൽ വോട്ട് രേഖപ്പെടുത്തുന്ന താനൂർ എം.എൽ.എ വി. അബ്ദുറഹിമാൻ
ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് വഴിക്കടവ് പഞ്ചായത്തിലെ തണ്ണിക്കടവ് എ.യു.പി സ്‌കൂളിലെ രണ്ടാം നമ്പര്‍ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.