നികുതി ഈടാക്കാതെ വലച്ചു; ഉദ്യോഗസ്​ഥർക്ക്​ 30,000 രൂപ പിഴ വിധിച്ച്​ ഹൈകോടതി

കൊ​​ച്ചി: ഭൂ​​മി​​യു​​ടെ അ​​ള​​വി​​ൽ കു​​റ​​വു​​ണ്ടെ​​ന്ന കാ​​ര​​ണം പ​​റ​​ഞ്ഞ്​ നി​​കു​​തി സ്വീ​​ക​​രി​​ക്കാ​​ൻ വി​​സ​​മ്മ​​തി​​ച്ച റ​​വ​​ന്യൂ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ​​ക്ക്​ പി​​ഴ ശി​​ക്ഷ വി​​ധി​​ച്ച്​ ഹൈ​​കോ​​ട​​തി. വ​​ഞ്ചി​​യൂ​​ർ വി​​ല്ലേ​​ജി​​ലെ പാ​​ള​​യം സ്വ​​ദേ​​ശി എ. ​​മൈ​​തീ​​ൻ പി​​ള്ള​​യു​​ടെ പേ​​രി​​ലു​​ള്ള ഭൂ​​മി​​യു​​ടെ നി​​കു​​തി സ്വീ​​ക​​രി​​ക്കാ​​ൻ വി​​സ​​മ്മ​​തി​​ച്ച തി​​രു​​വ​​ന​​ന്ത​​പു​​രം ആ​​ർ.​​ഡി.​​ഒ, ത​​ഹ​​സി​​ൽ​​ദാ​​ർ, വി​​ല്ലേ​​ജ് ഓ​​ഫി​​സ​​ർ എ​​ന്നി​​വ​​ർ​ 30,000 രൂ​​പ പി​​ഴ​​യ​​ട​​ക്ക​​ണ​​മെ​​ന്നാ​​ണ്​ ജ​​സ്റ്റി​​സ് എ.​​കെ. ജ​​യ​​ശ​​ങ്ക​​ര​​ൻ ന​​മ്പ്യാ​​ർ, ജ​​സ്റ്റി​​സ് എ.​​കെ. പ്രീ​​ത എ​​ന്നി​​വ​​ര​​ട​​ങ്ങു​​ന്ന ഡി​​വി​​ഷ​​ൻ ബെ​​ഞ്ചി​​ന്‍റെ ഉ​​ത്ത​​ര​​വ്.

സ​​ർ​​ക്കാ​​ർ ഉ​​ത്ത​​ര​​വ് ലം​​ഘി​​ച്ച് വ​​സ്തു​​നി​​കു​​തി​​ദാ​​യ​​ക​​നെ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ ബു​​ദ്ധി​​മു​​ട്ടി​​ച്ചെ​​ന്ന്​ വി​​ല​​യി​​രു​​ത്തി​​യാ​​ണ്​ ന​​ട​​പ​​ടി. റി​​ട്ട. സ​​ർ​​ക്കാ​​ർ ഉ​​ദ്യോ​​ഗ​​സ്ഥ​​ൻ കൂ​​ടി​​യാ​​യ മൈ​​തീ​​ൻ പി​​ള്ള വ​​ഞ്ചി​​യൂ​​ർ വി​​ല്ലേ​​ജി​​ലെ 4.151 സെ​​ന്‍റ്​ ഭൂ​​മി​​ക്ക് 2018 വ​​രെ നി​​കു​​തി അ​​ട​​ച്ചി​​രു​​ന്നു. എ​​ന്നാ​​ൽ, റീ​​സ​​ർ​​വേ​​യി​​ൽ ഭൂ​​മി അ​​ള​​വ് കു​​റ​​ഞ്ഞെ​​ന്ന് പ​​റ​​ഞ്ഞ് പി​​ന്നീ​​ട് നി​​കു​​തി സ്വീ​​ക​​രി​​ക്കാ​​ൻ വി​​ല്ലേ​​ജ് ഓ​​ഫി​​സ​​ർ ത​​യാ​​റാ​​യി​​ല്ല. ഇ​​തി​​നെ​​തി​​രെ മൈ​​തീ​​ൻ ലോ​​കാ​​യു​​ക്ത​​യെ സ​​മീ​​പി​​ച്ചു. നി​​കു​​തി വാ​​ങ്ങാ​​ൻ ലോ​​കാ​​യു​​ക്ത ഉ​​ത്ത​​ര​​വി​​ട്ടു. എ​​ന്നാ​​ൽ, ഇ​​തി​​നെ​​തി​​രെ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ ഹൈ​​കോ​​ട​​തി​​യെ സ​​മീ​​പി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

ഉ​​ത്ത​​ര​​വ് ന​​ട​​പ്പാ​​ക്കാ​​ൻ നി​​ർ​​ദേ​​ശി​​ച്ച ലോ​​കാ​​യു​​ക്ത വി​​ധി​​ക്കെ​​തി​​രെ കോ​​ട​​തി​​യെ സ​​മീ​​പി​​ച്ച ഉ​​ദ്യോ​​ഗ​​സ്ഥ​​രെ ഡി​​വി​​ഷ​​ൻ​​ബെ​​ഞ്ച്​ രൂ​​ക്ഷ​​മാ​​യി വി​​മ​​ർ​​ശി​​ച്ചു. ഹ​​ര​​ജി ത​​ള്ളി​​യ കോ​​ട​​തി, തു​​ട​​ർ​​ന്നാ​​ണ്​ മൂ​​ന്നു​​പേ​​രും ചേ​​ർ​​ന്ന്​ 30,000 രൂ​​പ പി​​ഴ അ​​ട​​ക്കാ​​ൻ നി​​ർ​​ദേ​​ശി​​ച്ച​​ത്. ര​​ണ്ടാ​​ഴ്ച​​ക്ക​​കം പി​​ഴ​​ത്തു​​ക ന​​ൽ​​ക​​ണം. സ​​ർ​​ക്കാ​​ർ ഈ ​​തു​​ക ആ​​ദ്യം ന​​ൽ​​ക​​ണ​​മെ​​ന്നും പി​​ന്നീ​​ട് മൂ​​ന്ന് ഉ​​ദ്യോ​​ഗ​​സ്ഥ​​രി​​ൽ നി​​ന്നാ​​യി 10,000 രൂ​​പ വീ​​തം ഈ​​ടാ​​ക്ക​​ണ​​മെ​​ന്നും കോ​​ട​​തി നി​​ർ​​ദേ​​ശി​​ച്ചു. സ​​ർ​​ക്കാ​​ർ ഉ​​ത്ത​​ര​​വ് മ​​നഃ​​പൂ​​ർ​​വം ലം​​ഘി​​ച്ച ഇ​​വ​​ർ​​ക്കെ​​തി​​രെ അ​​ച്ച​​ട​​ക്ക ന​​ട​​പ​​ടി പ​​രി​​ഗ​​ണി​​ക്കാ​​നും സ​​ർ​​ക്കാ​​റി​​നോ​​ട്​ നി​​ർ​​ദേ​​ശി​​ച്ചു.

Tags:    
News Summary - Kerala High Court Fines Revenue Officials Rs 30,000 for Refusing to Collect Land Tax

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.