മൂന്നാം ഘട്ടത്തിൽ 78.64 ശതമാനം പോളിങ്
കാസർകോട് ജില്ലയില്‍ രാവിലെ 8.13 വരെ 70,840 പേര്‍ വോട്ട് രേഖപ്പെടുത്തി
കാസർകോട് ജില്ലയില്‍ രാവിലെ 8.13 വരെ 70,840 പേര്‍ വോട്ട് രേഖപ്പെടുത്തി. 39,436 പുരുഷ വോട്ടര്‍മാരും 31,404 സ്ത്രീ വോട്ടര്‍മാരുമാണ് വോട്ട് രേഖപ്പെടുത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയൻ ചേരിക്കൽ ജൂനിയർ ബേസിക് സ്കൂളിൽ ഒന്നാം നമ്പർ ബൂത്തിൽ വോട്ട് വോട്ട് രേഖപ്പെടുത്തുന്നതിനായി എത്തിയപ്പോൾ
എൽ.ഡി.എഫിന് ചരിത്ര വിജയമുണ്ടാകും -മുഖ്യമന്ത്രി
എൽ.ഡി.എഫിന് ചരിത്ര വിജയം സമ്മാനിക്കുന്ന തെരഞ്ഞെടുപ്പായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ദുർഭരണത്തിനെതിരെയുള്ള ജനവിധിയാവും തെരഞ്ഞെടുപ്പ് ഫലം -മുല്ലപ്പള്ളി
സർക്കാറിൻെറ ദുർഭരണത്തിനെതിരെയുള്ള ജനവിധിയാവും തെരഞ്ഞെടുപ്പ് ഫലമെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ
പോളിങ് ഉയരുന്നത് യു.ഡി.എഫിന് അനുകൂലം -എം.കെ. മുനീർ
ഭരണവിരുദ്ധ വികാരം പ്രതിഫലിക്കും; പോളിങ് ഉയരുന്നത് യു.ഡി.എഫിന് അനുകൂലമെന്ന് എം.കെ. മുനീർ
വോട്ടിങ് യന്ത്രത്തിന് തകരാർ
മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പല ബൂത്തുകളിലും വോട്ടിങ് യന്ത്രത്തിന് തകരാർ
ഭരണത്തിൻെറ വിലയിരുത്തലാകും തെരഞ്ഞെടുപ്പ് ഫലം -ഇ.പി. ജയരാജൻ
തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വൻ വിജയം നേടും; ഭരണത്തിൻെറ വിലയിരുത്തലാകും തെരഞ്ഞെടുപ്പ് ഫലമെന്നും ഇ.പി. ജയരാജൻ
ഭരണ വിരുദ്ധ വികാരം യു.ഡി.എഫിന് അനുകൂലം -പി.കെ. കുഞ്ഞാലിക്കുട്ടി
സംസ്ഥാനത്തെ ഭരണ വിരുദ്ധ വികാരം യു.ഡി.എഫിന് അനുകൂലമാകുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.