??????? ?????????

ഇംഗ്ലീഷില്‍ ചിന്തിക്കാം; ബ്ലോഗുമായി വിനോദ് കാളിയത്ത്

കോഴിക്കോട്: ഇംഗ്ളീഷ് പഠനം എളുപ്പവും സുഖകരവുമാക്കാന്‍ ബ്ളോഗുമായി വിനോദ് കാളിയത്ത്. vkwrldctzn.blogspot.in എന്ന ബ്ളോഗിലാണ് പഠനസഹായി ഒരുക്കിയത്. ഇംഗ്ളീഷ് വായിക്കാന്‍ അറിയുന്ന ആരെയും സംസാരിക്കാന്‍ പ്രാപ്തമാക്കുന്നതാണ് ബ്ളോഗെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികള്‍ മുതല്‍ സാധാരണക്കാര്‍ വരെയുള്ളവരെ ഉദ്ദേശിച്ച് വിവിധ ലിങ്കുകള്‍ ബ്ളോഗിലുണ്ട്. ഈ ലിങ്കുകളില്‍ പ്രവേശിച്ചാല്‍ ഇംഗ്ളീഷ് സംസാരിക്കാനുള്ള അടിസ്ഥാന വിവരങ്ങള്‍ ലഭ്യമാവും. വിവിധ ഗെയിമുകള്‍, പരിശീലനങ്ങള്‍ എന്നിവ അനുബന്ധമായി നല്‍കിയിട്ടുണ്ട്.

മലയാളത്തില്‍ ചിന്തിക്കുന്നതാണ് നമ്മുടെ ഇംഗ്ളീഷ് നിലവാരം പിന്നിലാവാന്‍ കാരണമെന്ന തിരിച്ചറിവിലാണ് ബ്ളോഗിന് രൂപം നല്‍കിയതെന്ന് വിനോദ് കാളിയത്ത് പറഞ്ഞു. ഇംഗ്ളീഷില്‍ ചിന്തിക്കാന്‍ പ്രാപ്തമാക്കിയേ ഈ പ്രശ്നം പരിഹരിക്കാനാവൂ. ഇതിനായി 40 ഇംഗ്ളീഷ് വാചകങ്ങള്‍ തയാറാക്കിയിട്ടുണ്ടെന്നും ഇവ സ്വായത്തമാക്കുന്നതോടെ സംസാരിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ചേളന്നൂര്‍ പട്ടര്‍പാലം സ്വദേശിയായ ഇദ്ദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ്, ചേവായൂര്‍ കിര്‍ത്താഡ്സ് തുടങ്ങിയ വിവിധ സ്ഥാപനങ്ങളില്‍ ഗെസ്റ്റ് അധ്യാപകനാണ്.

Tags:    
News Summary - think in english blog vinod kaliyath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.