പാലക്കാട്: ഹോട്ടലില്‍ മോഷണത്തിനിടെ ബീഫ് ചൂടാക്കി കഴിച്ച മോഷ്ടാവ് പിടിയിൽ. തമിഴ്നാട് മാർണ്ഡം സ്വദേശി അനീഷ് എന്ന ശിവകുമാറാണ് പിടിയിലായത്. മേയിലാണ് പാലക്കാട് ചന്ദ്രനഗറിലെ ഹോട്ടലിൽ ഇയാള്‍ മോഷണം നടത്തിയത്. ഹോട്ടലിൽ നിന്ന് ഇയാൾ 25,000 രൂപയും മോഷ്ടിച്ചിരുന്നു.
മോഷണത്തിനിടെ ഹോട്ടലിലുണ്ടായിരുന്ന കോഴിമുട്ടയെടുത്ത് ഓംലറ്റ് ഉണ്ടാക്കി കഴിക്കുകയും ചെയ്തിരുന്നു. ഇതിനിടയില്‍ ഫ്രിഡ്ജ് തുറന്നുനോക്കിയപ്പോള്‍ അതില്‍ ബീഫ് ഫ്രൈ ഇരിക്കുന്നത് കണ്ടു. ഇത് ചൂടാക്കാന്‍ തുടങ്ങുന്ന സമയത്താണ് ഹോട്ടലില്‍ സ്ഥാപിച്ച സി.സി.ടി.വി കാമറ കള്ളന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ ഇയാൾ അവിടെ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
എന്നാല്‍, പോകുന്ന പോക്കില്‍ ഹോട്ടലിലുണ്ടായിരുന്ന മൊബൈല്‍ ഫോണും ചാര്‍ജറും പണവും അനീഷ് മോഷ്ടിച്ചിരുന്നു. ഹോട്ടലിന് സമീപത്തെ ക്ഷേത്രത്തിലും അതേദിവസം മോഷണം നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.