വെൽഫെയറുമായുള്ള ബന്ധത്തിൽ വ്യക്​തതയുണ്ടായിരുന്നില്ല -ടി.സിദ്ധിഖ്​

കോഴിക്കോട്​: വെൽഫെയർ പാർട്ടിയുമായുള്ള ബന്ധത്തിൽ കോൺഗ്രസിൽ വ്യക്​തതയുണ്ടായിരുന്നില്ലെന്ന്​ കെ.പി.സി.സി വൈസ്​ പ്രസിഡൻറ്​ ടി.സിദ്ധിഖ്​. ​നേതാക്കളുടെ വിശദീകരണത്തിൽ വ്യക്​തതയുണ്ടായില്ല. വ്യക്​തതക്ക്​ പകരം ഇക്കാര്യത്തിൽ ആശയക്കുഴപ്പമാണ്​ ഉണ്ടായതെന്നും സിദ്ധിഖ്​ പറഞ്ഞു.

തെരഞ്ഞെടുപ്പ്​ ഏകോപനത്തിലും തന്ത്രങ്ങൾ രൂപീകരിക്കുന്നതിലും വീഴ്​ചകളുണ്ടായി. ഇത്​ പരിശോധിച്ച്​ തിരുത്തലുകൾ വരുത്തണം. കോഴിക്കോട്​ കോർപ്പറേഷനിൽ മെച്ചപ്പെട്ട പ്രകടനമുണ്ടാവുമെന്ന്​ പ്രതീക്ഷിച്ചിരുന്നു. മലയോര മേഖലകളിലെ പഞ്ചായത്തുകളിലും ജില്ലയിലെ മുൻസിപാലിറ്റികളിലും മെച്ചപ്പെട്ട പ്രകടനം നടത്താൻ സാധിച്ചുവെന്ന്​ സിദ്ധിഖ്​ അവകാശപ്പെട്ടു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിൽ കാലങ്ങളായി ഇടതുപക്ഷമാണ്​ ആധിപത്യം പുലർത്തുന്നത്​. 2010ലെ തെരഞ്ഞെടുപ്പിൽ മാത്രമാണ്​ ഇതിനൊരു അപവാദമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - There was no clarity regarding the relationship with Welfare - T. Siddique

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.