സുഹൃത്തിനെ കുത്തിക്കൊന്ന കേസിൽ പ്രതി അറസ്റ്റിൽ
ചവറ: ടൂവീലർ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയെ ചവറ പൊലീസ് അറസ്റ്റ് ചെയ്തു. ചവറ കുറുവിലക്കാട് സ്വദേശി കാരി എന്ന ശിവരാജ് (39) ആണ് പിടിയിലായത്. സുഹൃത്തും കുറുവിലക്കാട് സ്വദേശിയുമായ മുഹമ്മദ് ബിലാലിനെ ആണ് ഇയാൾ കുത്തി കൊലപ്പെടുത്തിയത്.
ശനിയാഴ്ച രാത്രി 11.30ഓടെ ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മിൽ ടൂവീലർ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടായി. പ്രകോപിതനായ ശിവരാജ് കൈവശം കരുതിയ കത്തി ഉപയോഗിച്ച് ബിലാലിനെ കുത്തുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബിലാലിനെ ആദ്യം നീണ്ടകര താലൂക്ക് ആശുപത്രിയിലും തുടർന്ന് ജില്ല ആശുപത്രിയിലും എത്തിച്ചെങ്കിലും ഞായറാഴ്ച പുലർച്ചയോടെ മരിച്ചു.
സ്ഥലത്ത് എത്തിയ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൊല്ലം വെസ്റ്റ് സി.ഐ വിപിൻ, എസ്.സി.പി.ഒ സുജിത്ത് , ചവറ സർക്കിൾ ഇൻസ്പെക്ടർ ശിവലാൽ, എസ്.എച്ച്.ഒ സിജോ, എ.എസ്.ഐ രാജീവ് കുമാർ, എസ്.സി.പി.ഒ ശ്രീരാജ്, സി.പി.ഒമാരായ ബൈജു, അരുൺഘോഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.