'ശ്രീ വിജയന് കൈ പൊങ്ങുന്നില്ലേ കപ്പ് എടുക്കാൻ?, സുരേഷ് ബാബു കമ്മ്യൂണിസ്റ്റാണല്ലോ, അപ്പോൾ പാർട്ടി ഓഫീസിൽ വെച്ച് വേണമെങ്കിലും പീഡിപ്പിക്കാം'; രാഹുൽ മാങ്കൂട്ടത്തിൽ
പാലക്കാട്: സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ഇ.എൻ. സുരേഷ് ബാബുവിനെ മാറ്റിയ സംഭവത്തിൽ, ഇടത് മുന്നണിയും ഇടത് സഹയാത്രികരായ മാധ്യമങ്ങളും പുലർത്തുന്ന മൗനത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. നേതാക്കൾക്കെതിരെ ലൈംഗിക അതിക്രമ പരാതികൾ ഉയരുമ്പോൾ മാധ്യമങ്ങളും സംസ്കാരിക നായകരും ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്ന് രാഹുൽ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. മാധ്യമക്കുപ്പായമിട്ട കമ്മി ജഡ്ജിമാർക്ക് ആ “സൈക്കോ സെക്ഷ്വൽ പ്രഡേറ്ററിന്റെ” ലൈംഗിക അതിക്രമങ്ങൾ ചർച്ചയാക്കണ്ടേയെന്നും ഇടതുപക്ഷ ഫെമിനിസ്റ്റുകൾക്ക് സ്ത്രീ അതിക്രമങ്ങളെപ്പറ്റി ഘനഘംഭീര കാവ്യം എഴുതണ്ടേയെന്നും രാഹുൽ കുറിപ്പിൽ ചോദിച്ചു. സുരേഷ് ബാബു കമ്മ്യൂണിസ്റ്റാണല്ലോ, അപ്പോൾ പാർട്ടി ഓഫീസിൽ വെച്ച് വേണമെങ്കിലും പീഡിപ്പിക്കാം. 12 പരാതി വന്നാലും കുഴപ്പമില്ല. പരാതി പറഞ്ഞവരെ ഭീഷണിപ്പെടുത്തിയാലും, ഇനി ദുരൂഹത നിറഞ്ഞ അസ്വാഭാവിക മരണം ആർക്കെങ്കിലും ഉണ്ടായാലും സാരമില്ല. കാർൽ മാർക്‌സ് കാത്തിലെങ്കിലും, കമ്മി മാധ്യമങ്ങൾ കാത്തോളുമെന്നും രാഹുൽ പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം
എന്താണ് ശ്രീ വിജയന് കൈ പൊങ്ങുന്നില്ലേ കപ്പ് എടുക്കാൻ?
എന്തേ “അവളെ” കാണാൻ ആർക്കും പോകണ്ടേ?
എന്തേ മാധ്യമക്കുപ്പായമിട്ട കമ്മി ജഡ്ജിമാർക്ക് ആ “സൈക്കോ സെക്ഷ്വൽ പ്രഡേറ്ററിന്റെ” ലൈംഗിക അതിക്രമങ്ങൾ ചർച്ചയാക്കണ്ടേ?
വട്ടപ്പൊട്ടും പൂട്ടിയുമുള്ള ഇടതുപക്ഷ ഫെമിനിസ്റ്റുകൾക്ക് സ്ത്രീ അതിക്രമങ്ങളെപ്പറ്റി ഘനഘംഭീര കാവ്യം എഴുതണ്ടേ?
മുമ്പ് വാളും പരിചയുമെടുത്ത വനിതാ നേതാക്കൾക്ക് ആഞ്ഞടിക്കണ്ടേ?
കാലഹരണപ്പെട്ട കാക്കനാട് സ്കൂൾ ഓഫ് ജേർണലിസ്റ്റുകൾക്ക് രാഷ്ട്രീയ സദാചാരത്തെപ്പറ്റി മിണ്ടണ്ടേ?
വലിയ കുറ്റാന്വേഷണ മാധ്യമങ്ങൾക്ക് “ടു ടു ടു” മ്യൂസിക് ഒക്കെ ഇട്ട് മണിക്കൂറുകളോളം ബ്രേക്കിങ് കൊടുക്കണ്ടേ?
SIT ഒക്കെയുള്ള മാധ്യമങ്ങൾക്ക് SIT രൂപീകരിച്ച് അവൾക്കൊപ്പം നിൽക്കണ്ടേ?
ജിമ്മന് കാളയുമായി പോയി വലിയ ഡയലോഗ് അടിക്കണ്ടേ?
(ജിമ്മന്റെയും നേതാവിന്റെയും വീഡിയോ അവരുടെ കയ്യിലും ഉള്ളതുകൊണ്ടായിരിക്കും.)
ഓ, മറന്നു…
സുരേഷ് ബാബു കമ്മ്യൂണിസ്റ്റാണല്ലോ.
അപ്പോൾ പാർട്ടി ഓഫീസിൽ വെച്ച് വേണമെങ്കിലും പീഡിപ്പിക്കാം. 12 പരാതി വന്നാലും കുഴപ്പമില്ല. പരാതി പറഞ്ഞവരെ ഭീഷണിപ്പെടുത്തിയാലും, ഇനി ദുരൂഹത നിറഞ്ഞ അസ്വാഭാവിക മരണം ആർക്കെങ്കിലും ഉണ്ടായാലും സാരമില്ല.
കാർൽ മാർക്‌സ് കാത്തിലെങ്കിലും, കമ്മി മാധ്യമങ്ങൾ കാത്തോളും…
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.