ലൈഫ് ഭവനങ്ങൾ തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളം: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിൽ ലൈഫ് ഭവന പദ്ധതി തുടരുമെന്നും ഭവനരഹിതരില്ലാത്ത കേരളമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി വി. ഡി. സതീശൻ. മത്സ്യത്തൊഴിലാളികളെ ലൈഫ് പദ്ധതിയിൽ നിന്ന് വേർപെടുത്തി അവർക്കായി പ്രത്യേക ഭവന പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളികൾക്കായുള്ള ഷീ സ്കൂട്ടർ പദ്ധതിയുടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

"ലൈഫ് പദ്ധതിക്കൊന്നും കുഴപ്പമില്ല. ലൈഫ് തുടരും. പക്ഷേ അതിനു മുൻപുള്ള ഭവന നിർമ്മാണ പദ്ധതി നടന്നപ്പോൾ നിർമിച്ച അത്രയും വീടുകൾ ആ പദ്ധതി ലൈഫിന്റെ ഭാഗമായി മാറിയപ്പോൾ ഉണ്ടായില്ലെന്നത് സത്യമാണ്. അതിൽ മത്സ്യത്തൊഴിലാളി സംഘടനകളിൽ നിന്നെല്ലാം വലിയ പരാതി വന്നു. അപ്പോൾ നമ്മൾ ലൈഫിൽ നിന്ന് മത്സ്യത്തൊഴിലാളികളുടെ ഭവന നിർമ്മാണ പദ്ധതി എടുത്തു മാറ്റി. ബജറ്റിൽ പ്രഖ്യാപിച്ചു. ലൈഫിൽ കിട്ടുന്നത് നാല് ലക്ഷം.

ഇപ്പോൾ ഒരു പ്രത്യേക ഭവന നിർമ്മാണ പദ്ധതി ഉണ്ടാകും. അതിൽ എത്ര ലക്ഷമാണ് കൊടുക്കാൻ പോകുന്നത് എന്ന് ഞാൻ ഇപ്പോൾ പറയുന്നില്ല. അത് സസ്പെൻസ് ആയിട്ട് കിടക്കട്ടെ" -മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫ് അധികാരത്തിൽ വന്നതോടെ ലൈഫ് പദ്ധതി നിർത്തലാക്കിയെന്നുള്ള പ്രചാരണം പ്രതിപക്ഷം ഉൾപ്പെടെ നടത്തുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

Tags:    
News Summary - Life Housing will continue- Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.