ലീഗും സമസ്തയുമായി ഭിന്നതയില്ല -കുഞ്ഞാലിക്കുട്ടി

കൊ​ടു​വാ​യൂ​ർ: മു​സ്​​ലിം ലീ​ഗും സ​മ​സ്ത​യു​മാ​യി ഒ​രു ഭി​ന്ന​ത​യു​മി​ല്ലെ​ന്ന് ലീ​ഗ് ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി. ലീ​ഗ് -സ​മ​സ്ത ബ​ന്ധ​ത്തെ തു​ര​ങ്കം​വെ​ക്കാ​ൻ ഒ​രു ശ​ക്തി​ക്കു​മാ​കി​ല്ലെ​ന്നും പു​തു​ന​ഗ​ര​ത്ത് മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​വെ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​മ​സ്ത -ലീ​ഗ് ബ​ന്ധം പ​ര​മ്പ​രാ​ഗ​ത​മാ​ണ്. മു​സ്​​ലിം സ​മു​ദാ​യ​ത്തെ ഒ​റ്റ​ക്കെ​ട്ടാ​യി കൊ​ണ്ടു​പോ​കു​ന്ന​തി​ല്‍ ഇ​തി​ന് വ​ലി​യ പ​ങ്കു​ണ്ട്. പ​ണ്ഡി​ത​രും നേ​താ​ക്ക​ളും ചേ​ര്‍ന്ന ഈ ​ബ​ന്ധം ത​ക​ര്‍ക്കാ​നാ​ണ് ചി​ല​ര്‍ ശ്ര​മി​ക്കു​ന്ന​ത്.

ന്യൂ​ന​പ​ക്ഷ​ത്തെ സം​ര​ക്ഷി​ക്കാ​ന്‍ സി.​പി.​എ​മ്മി​നാ​കി​ല്ല. ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ ക​ഴി​യു​ന്ന ഏ​ക പാ​ര്‍ട്ടി കോ​ണ്‍ഗ്ര​സാ​ണ്. യു.​ഡി.​എ​ഫ് ത​രം​ഗ​മാ​ണ് കേ​ര​ള​ത്തി​ലു​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

Tags:    
News Summary - There is no issues between Muslim League and Samasta says pk kunhalikutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.