കൊങ്കൺ പാതയിൽ ട്രെയിൻ സമയമാറ്റം; നേത്രാവതി ഉൾപ്പടെയുള്ളവ വൈകിയോടും

പയ്യന്നൂർ: കൊങ്കൺ റെയിൽപാതയിൽ ട്രെയിൻ സമയം മാറുന്നു. ഈ മാസം 21 മുതലാണ് സമയത്തിൽ മാറ്റം വരുന്നത്. മൺസൂൺ ടൈംടേബിൾ ഒക്ടോബർ 20-ന് അവസാനിക്കും. ജൂൺ 15 മുതലായിരുന്നു ഇത്. പുതിയ മാറ്റത്തോടെ മംഗള, നേത്രാവതി അടക്കമുള്ള ട്രെയിനുകളുടെ സമയത്തിൽ മണിക്കൂറുകളുടെ മാറ്റം വരും. ഇതോടൊപ്പം കേരളത്തിൽ നിന്നുള്ള ട്രെയിനുകൾ ഇനിയും വൈകി ഓടും. ഒക്ടോബർ 21 മുതൽ ജൂൺ 15 വരെ 110-120 കിലോമീറ്ററാണ് കൊങ്കൺപാതയിലെ വേഗം. മൺസൂൺ വേഗം 40-75 കിലോമീറ്ററാണ്. അതേസമയം, ട്രെയിൻ സമയം അറിയാൻ നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റം (എൻ.ടി.ഇ.എസ്.) പിന്തുടരണമെന്ന് റെയിൽവേ അറിയിച്ചു.

ട്രെയിൻ സമയത്തിലെ മാറ്റങ്ങൾ

തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസ് (16346) രാവിലെ 9:15-ന് പുറപ്പെടും. എറണാകുളം ജങ്‌ഷൻ: ഉച്ചയ്ക്ക് 1:10. ഷൊർണൂർ: വൈകിട്ട് 4:20. കോഴിക്കോട്: വൈകിട്ട് ആറ്. കണ്ണൂർ: 7:32. (നിലവിൽ എറണാകുളം ജങ്‌ഷൻ: ഉച്ചയ്ക്ക് 1:10. ഷൊർണൂർ: വൈകീട്ട് 3:40. കോഴിക്കോട്: വൈകിട്ട് 5:05. കണ്ണൂർ: 6:37.)

ലോകമാന്യതിലക്-തിരുവനന്തപുരം നേത്രാവതി (16345) മംഗളൂരു ജങ്‌ഷൻ: പുലർച്ചെ 4:20. കണ്ണൂർ: 6:32. കോഴിക്കോട്: 8:07. ഷൊർണൂർ: 10:15. എറണാകുളം: 12:20. തിരുവനന്തപുരം: വൈകിട്ട് 6:10. (നിലവിൽ മംഗളൂരു: പുലർച്ചെ 5:45. കണ്ണൂർ: 8:07. കോഴിക്കോട്: 9:40. ഷൊർണൂർ: 12:00. എറണാകുളം: 2:10. തിരുവനന്തപുരം: രാത്രി 7:35.)

എറണാകുളം-നിസാമുദ്ദീൻ മംഗള എക്സ്പ്രസ് (12617) എറണാകുളത്തുനിന്ന് ഉച്ചയ്ക്ക് 1:25-ന് പുറപ്പെടും (നിലവിൽ രാവിലെ 10:30-ആണ്).

നിസാമുദ്ദീൻ-എറണാകുളം മംഗള (12618) രാത്രി 10:35-ന് മംഗളൂരു ജങ്‌ഷനിൽ എത്തും. ഷൊർണൂർ: പുലർച്ചെ 4:10. എറണാകുളം: 7:30. (നിലവിൽ മംഗളൂരു: രാത്രി 11:35. ഷൊർണൂർ: പുലർച്ചെ 5:15. എറണാകുളം: 8:00.)

എറണാകുളം ജങ്‌ഷൻ-അജ്മീർ മരുസാഗർ എക്സ്പ്രസ് (12977): രാത്രി 10:25-ന് പുറപ്പെടും (നിലവിൽ വൈകിട്ട് 6:50).

എറണാകുളം ജങ്‌ഷൻ-പുണെ (22149): രാവിലെ 5:15-ന് പുറപ്പെടും (നിലവിൽ പുലർച്ചെ 2:15-ന്).

തിരുവനന്തപുരം-നിസാമുദ്ദീൻ രാജധാനി (12431): രാത്രി 7:15-ന് പുറപ്പെടും (നിലവിൽ ഉച്ചയ്ക്ക് 2:40-ന്).

എറണാകുളം ജങ്‌ഷൻ-ഓഖ എക്സ്പ്രസ് (16338): രാത്രി 10:25-ന് പുറപ്പെടും (നിലവിൽ രാത്രി 8:25-ന്).

തിരുവനന്തപുരം നോർത്ത്-ചണ്ഡീഗഢ് സമ്പർക്കക്രാന്തി (12217): രാവിലെ 9:10-ന് പുറപ്പെടും (നിലവിൽ പുലർച്ചെ 4:50-ന്). 

Tags:    
News Summary - New Konkan Railway Time Table

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.