വെറുതെ നോക്കിയതേ ഉള്ളൂ..അക്കൗണ്ടില്‍ 3500 കോടി; നിമിഷനേരംകൊണ്ട് ശതകോടീശ്വരനായ ‘ഞെട്ടല്‍’ മാറാതെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ

കൊച്ചി: രാവിലെ തന്റെ അക്കൗണ്ട് ബാലൻസ് പരിശോധിച്ച കൊച്ചിയിലെ സൂപ്പർ മാർക്കറ്റ് ഉടമ ഒരു നിമിഷം സ്തംബ്ധനായി. കാരണം മറ്റൊന്നുമല്ല! അകൗണ്ടിൽ കിടക്കുന്നത് 3,500 കോടിയിലധികം രൂപ! ഒരു സുപ്രഭാതത്തിൽ താൻ ശതകോടീശ്വരനായത് എങ്ങനെയെന്ന് ചിന്തിക്കുകയായിരുന്നു അയാൾ. കുറഞ്ഞ സമയംകൊണ്ട് ഇത്രയധികം പണം എവിടെനിന്ന് വന്നെന്ന പേടിയാണ് സൂപ്പർ മാർക്കറ്റ് ഉടയെ പിന്നീട് തേടിയെത്തിയത്. ഉടനെ ബാങ്ക് അധികൃതരുമായി ബന്ധപ്പെട്ട് സംഭവം തിരക്കിയതോടെയാണ് സംഭവത്തിന്റെ യാഥാർഥ്യം തിരിച്ചറിയുന്നത്.

കൊച്ചി തൃപ്പൂണിത്തുറയിലെ സൂപ്പർ മാർക്കറ്റ് ഉടമയായ സുമേഷ് കുമാറിനാണ് ഇത്തരമൊരു ഞെട്ടിപ്പിക്കുന്ന വേറിട്ട അനുഭവം. സൂപ്പർ മാർക്കറ്റിന്റെ പണമിടപാട് കൈകാര്യം ചെയ്യുന്ന സ്വകാര്യ ബാങ്കിലെ അക്കൗണ്ടിലാണ് ഇത്രയുമധികം രൂപയെത്തിയത്. വ്യാഴാഴ്ച രാവിലെയാണ് കടയിലെ കാർഡ് സ്വൈപ്പിങ് ഇനത്തിൽ മൂന്നര കോടി രൂപ വീതം, രണ്ടു തവണയായി 7 കോടി രൂപ അക്കൗണ്ടിൽ എത്തിയതായുള്ള സന്ദേശം യുവാവിന് ലഭിക്കുന്നത്.

പിന്നീട്, വെറുതെ അകൗണ്ട് നമ്പറും വിവരങ്ങളും നൽകി ബാലൻസ് പരിശോധിച്ചതോടെ യുവാവ് അമ്പരന്നു. എന്നാൽ യുവാവ് ഉടനെ ബാങ്ക് അധികൃതരുമായി ബന്ധപ്പെട്ട് വിഷയത്തെപ്പറ്റി തിരക്കുകയായിരുന്നു. വിവരണം കേട്ട് ബാങ്കുക്കാരും തലയിൽ കൈവെച്ചുപോയി.

തുടർന്ന്, ദീർഘനേരത്തെ പരിശോധനയ്ക്ക് ശേഷം അധികൃതരിൽനിന്നും വിളിയെത്തി. അപ്രതീക്ഷിതമായി ഇത്രയധികം തുക അകൗണ്ടിലെത്തിയത് സാങ്കേതിക തകരാർ മൂലമാണെന്ന് ബാങ്ക് അധികൃതർ പിന്നീട് സ്ഥിരീകരിക്കുകയും സൂപ്പർ മാർക്കറ്റ് ഉടമയെ അറിയിക്കുകയും ചെയ്തു. എന്നാൽ വൈകുന്നേരമായതോടെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുകയും അകൗണ്ടിലെ ബാലൻസ് പഴയ നിരക്കിലേക്ക് എത്തി.

പ്രശ്നം പൂർണരീതിയിൽ പരിഹരിച്ചതോടെയാണ് ശ്വാസം നേരെ വീണതെന്നും രാവിലെ പണക്കാരനും രാത്രി സാധാരണക്കാരനുമായ അനുഭവം വളരെ രസകരവും പേടി നിറഞ്ഞതുമായിരുന്നു എന്നതാണ് സുമേഷ് കുമാറിന്റെ അഭിപ്രായം.

Tags:    
News Summary - Supermarket Owner Shocked to Find Over Rs 3,500 Crore in Bank Account

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.