സ്കൂട്ടർ യാത്രികരുടെ മരണം; കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് മൂന്ന് വർഷം തടവ്

കൊച്ചി: സ്കൂട്ടർ യാത്രികർ കെ.എസ്.ആർ.ടി.സി ബസിടിച്ച് മരിച്ച സംഭവത്തിൽ ഡ്രൈവർക്ക് മൂന്ന് വർഷം തടവ് ശിക്ഷയും 10,000 രൂപ പിഴയും. മാള ഡിപ്പോയിലെ ഡ്രൈവർ ചെങ്ങമനാട് നെടുവന്നൂർ അറക്കലത്ത് എ.കെ. ഉണ്ണിക്കാണ് പറവൂർ പ്രിന്‍സിപ്പൽ അസിസ്റ്റന്‍റ് സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്.

2018 ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. സ്കൂട്ടറിൽ സിഗ്നൽ കാത്തുനിൽക്കുകയായിരുന്നു ചെറായി സ്വദേശികളായ അർജുന്‍ കെ. ഷാജിയും അഭിഷേകും. അമിതവേഗതയിലെത്തിയ ബസ് ഇരുവരെയും ഇടിച്ചു വീഴ്ത്തുകയായിരുന്നു. ആലുവ തോട്ടക്കാട്ടുക്കര കവലയിലായിരുന്നു അപകടം. ആലുവ ഈസ്റ്റ് പൊലീസ് എസ്.എച്ച്.ഒ വിശാൽ ജോൺസന്‍റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രൊസിക്യൂഷന് വേണ്ടി അഡീഷനൽ പബ്ലിക് പ്രൊസിക്യൂട്ടർ അഡ്വ. ദീപ മനോജ് ഹാജരായി.

Tags:    
News Summary - Court Punishes KSRTC Driver

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.