സംസ്ഥാനത്ത് മൂന്ന് ദിവസം റേഷൻ വിതരണമില്ല; ഈ വേളയിൽ ഉപഭോക്താക്കൾക്ക് ആധാർ അപ്ഡേഷൻ ചെയ്യാം

തിരുവനന്തപുരം: ആധാർ മസ്റ്ററിംഗ്, സംസ്ഥാനത്ത് മൂന്ന് ദിവസം റേഷൻ വിതരണം നടക്കില്ല. നാളെ മുതൽ ഞായറാഴ്ച വരെയാണ് വിതരണം ഇല്ലാത്തത്. വെള്ളി, ശനി , ഞായർ ദിവസങ്ങളിലാണ് റേഷൻ വിതരണം നിർത്തിവെച്ചത്. ഈ ദിവസങ്ങളിൽ ഉപഭോക്താക്കൾക്ക് റേഷൻ കടകളിലെത്തി ആധാർ അപ്ഡേഷൻ നടത്താമെന്ന് അധികൃതർ അറിയിച്ചു.

ഉപാഭോക്താക്കൾക്ക് വേണ്ടി പ്രത്യേകം തയാറാക്കിയ കേന്ദ്രങ്ങളിലും ആധാർ അപ്ഡേഷൻ ചെയ്യാം.രാവിലെ എട്ട് മുതൽ വൈകിട്ട് ഏ​​ഴു വരെ ഇടവേളകളില്ലാതെ റേഷൻ കടകൾ പ്രവർത്തിക്കണമെന്ന് നിർദേശം നൽകിയിരിക്കുന്നത്.

എന്നാൽ, സിവിൽ സപ്ലൈസ് ഉത്തരവിനെതിരെ റേഷൻ വ്യാപാരികൾ രംഗത്തെത്തി. വൈകിട്ട് ഏ​ഴ് വരെ ഇടവേളകളില്ലതെ പ്രവർത്തിക്കാൻ അടിമകളല്ലെന്ന് വ്യാപാരികൾ അറിയിച്ചു. കനത്ത ചൂട് കണക്കിലെടുത്ത് സമയം പുനഃക്രമീകരിക്കണമെന്ന് റേഷൻ വ്യാപാരികളുടെ ആവശ്യം.

Tags:    
News Summary - There is no distribution of ration for three days in the state

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.